NEWS
‘ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; പരിഹാരം കണ്ടെത്തും, കുറ്റക്കാരെ വെറുതെവിടില്ല’

ന്യൂഡൽഹി∙ സിബിഎസ്ഇയുടെ പുതിയ ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിൽ വ്യാപക തകരാറെന്ന വിമർശനം ഉയരുന്നതിനിടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ‘‘പ്രശ്നത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തും. അത് ശരിയാക്കും. ഞങ്ങളെല്ലാവരും ആ വിഷയത്തിന്റെ പുറകേയാണ്’’ – ധർമേന്ദ്ര പ്രധാൻ പറഞ്ഞു. എന്നാൽ ഓൺ-സ്ക്രീൻ മാർക്കിങ് സിസ്റ്റം മികച്ചതാണെന്നും ഇതിനോടകം ആഗോളതലത്തിൽ നിരവധി സ്ഥാപനങ്ങൾ ഒഎസ്എം സ്വീകരിച്ചിട്ടിട്ടുണ്ടെന്നും ധർമേന്ദ്ര പ്രധാൻ വിശദീകരിച്ചു. വിദ്യാർഥികൾക്കായി രൂപകൽപ്പന ചെയ്തതാണ് ഒഎസ്എം സംവിധാനം. ഓൺ-സ്ക്രീൻ മാർക്കിങ് സംവിധാനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കുറ്റക്കാരായവരെ വെറുതെ വിടില്ലെന്ന് ഉറപ്പുനൽകുന്നതായും മന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങള്‍ക്കെതിരെയും മന്ത്രി മറുപടി നൽകി. രാഷ്ട്രീയം പിന്നെയാവാം. വിദ്യാർഥികളുടെ മാനസിക ബുദ്ധിമുട്ട് ഇനിയും വർധിക്കരുതെന്നതാണ് പ്രധാനമെന്നായിരുന്നു ധർമേന്ദ്ര പ്രധാൻ പറഞ്ഞത്.
Source link


