LIFESTYLE

നിത അംബാനി മകൾക്കും മരുമക്കൾക്കും ആഭരണങ്ങൾ കൈമാറുന്നതിലെ ഒളിഞ്ഞിരിക്കുന്ന രഹസ്യം

വസ്ത്രാഭരണങ്ങളിൽ എന്നും ലോകശ്രദ്ധയാകർഷിക്കുന്നവരാണ് അംബാനി കുടുംബത്തിലെ സ്ത്രീകൾ. അത്യപൂർവ്വമായതും ചരിത്ര പ്രാധാന്യമുള്ളതുമായ ആഭരണങ്ങളാണ് നിത അംബാനി മകൾ ഇഷ അംബാനി മരുമക്കളായ ശ്ളോക അംബാനി, രാധിക അംബാനി എന്നിവർ കൂടുതലായും അണിയാറുള്ളത്. കൂടാതെ ഇവ അംബാനി കുടുംബത്തിന്റെ പാരമ്പര്യവും വഹിക്കുന്നു. തലമുറകളോളം ആഭരണങ്ങൾ കൈമാറപ്പെടുന്ന ഇന്ത്യൻ സംസ്‌കാരമാണ് അംബാനി കുടുംബവും പിന്തുടരുന്നത്. മാതാവിൽ നിന്ന് മകളിലേയ്ക്കും മരുമക്കളിലേയ്ക്കും കൈമാറ്റം ചെയ്യപ്പെടുകയാണ് അംബാനി കുടുംബത്തിലെ ആഭരണങ്ങൾ.

ആഭരണങ്ങളിൽ നിക്ഷേപം നടത്തുന്നവരാണ് ഇന്ത്യക്കാർ. ഭാവി തലമുറകൾക്ക് അത് കൈമാറുന്നവരിൽ മുന്നിലും. ഇന്ത്യൻ പാരമ്പര്യങ്ങൾ പൂർണമായും പിന്തുടരുന്ന അംബാനിമാരും ഇത് ഒഴിവാക്കിയിട്ടില്ല. വിലയേറിയ വജ്രങ്ങൾ ശേഖരിച്ച് അവയെ മനോഹരമായ ആഭരണങ്ങളാക്കി മാറ്റുന്നത് നിത അംബാനിയുടെ ഹോബിയാണ്. പല പരിപാടികളിലും ഇത്തരം അത്യപൂർവ ആഭരണങ്ങൾ ധരിച്ച് അവർ ശ്രദ്ധയാകർഷിക്കാറുണ്ട്. അനന്ത് അംബാനിയുടെ വിവാഹ ആഘോഷ വേളയിൽ സ്വർണ്ണ കാഞ്ചീപുരം സാരിയുമായി മാച്ചായി 52.58 കാരറ്റിന്റെ മിറർ ഓഫ് പാരഡൈസ് മോതിരം അണിഞ്ഞെത്തിയത് ഇതിനുദാഹരണമാണ്.

തന്റെ ആഭരണങ്ങൾ മകൾക്കും മരുമക്കൾക്കും കൈമാറുന്നതിൽ നിത അംബാനി ഒട്ടും വിമുഖത കാട്ടാറില്ല. നിത അംബാനിയുടെ അപൂർവ വജ്രാഭരണങ്ങളിൽ ഭൂരിഭാഗവും അവരുടെ മകളും മരുമക്കളുമായ ഇഷ, ശ്ലോക, രാധിക അംബാനി എന്നിവരിലും കാണാറുണ്ട്. അംബാനിമാർ തങ്ങളുടെ വജ്രങ്ങളെ വെറും ആഭരണങ്ങളായി മാത്രമല്ല, മറിച്ച് അഭിമാനം, സ്നേഹം, പൈതൃകം എന്നിവയുമായി ബന്ധിപ്പിക്കുന്ന കണ്ണികളായുമാണ് കണക്കാക്കുന്നത്.

അംബാനിമാർക്ക് തങ്ങളുടെ ആഭരണങ്ങൾ കുടുംബ സ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ്. തങ്ങളുടെ സ്വകാര്യ ആഭരണങ്ങൾ പങ്കിടുന്നതിലൂടെ അവർ ഇത് തെളിയിക്കുന്നു. പാരമ്പര്യ വജ്രങ്ങൾ കൈമാറുന്നതിലൂടെ പൈതൃകവും സമ്പത്തും അംബാനിമാർ ഉയർത്തിക്കാട്ടുന്നു.


Source link

Back to top button