NEWS

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ക്യാമറകൾ പ്രവർത്തനരഹിതം, വ്യാജ പ്രവേശന ടിക്കറ്റും: ചിലർക്ക് സുരക്ഷാ പരിശോധനയില്ല


തിരുവനന്തപുരം ∙ അമൂല്യ നിധിശേഖരമുള്ള ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷയ്ക്ക് പൊലീസിന്റെ പ്രത്യേക വിഭാഗമുണ്ടെങ്കിലും ഗുരുതരവീഴ്ച സംഭവിക്കുന്നത് വിശദീകരിച്ചാണ് ഡിജിപിയുടെ റിപ്പോർട്ട്. രാജകുടുംബാംഗങ്ങൾ മാത്രം ഉപയോഗിക്കുന്ന ചെമ്പകത്തുമ്മൂട് വഴിയിലൂടെ മറ്റു വ്യക്തികൾ സുരക്ഷാപരിശോധന കൂടാതെ ഉള്ളിൽ പ്രവേശിക്കുന്നതും പുറത്തു കടക്കുന്നതും ഗുരുതര വീഴ്ചയാണ്. നിരീക്ഷണ ക്യാമറകളിൽ ചിലത് പ്രവർത്തിക്കാത്തതും ദുരൂഹമാണ്. ശ്രീകോവിലിൽ സ്വർണം പതിപ്പിക്കാനായി കൊണ്ടുപോയതിൽ 13 ഗ്രാം സ്വർണക്കമ്പി കാണാതായതിനെത്തുടർന്ന് ക്യാമറകൾ പരിശോധിച്ചെങ്കിലും തുമ്പ് ലഭിച്ചില്ല. ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ ചിലതും പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ അടക്കം ഒട്ടേറെ ഭക്തരെ ക്ഷേത്രദർശന ടിക്കറ്റിന്റെ മറവിൽ കബളിപ്പിക്കുന്നതായും ആരോപണമുണ്ട്. 100 രൂപയുടെയും 500 രൂപയുടെയും ടിക്കറ്റുകൾ വ്യാജമായി അച്ചടിച്ചാണ് ഭക്തരെ ചതിക്കുന്നത്. ക്ഷേത്രം നിയോഗിച്ച ആൾ എന്ന വ്യാജേന സംഘത്തിനൊപ്പം തട്ടിപ്പുകാരിലെ ഒരാളും ക്ഷേത്രത്തിലേക്ക് കടക്കും. ശേഷം ഭക്തരെ ഒഴിവാക്കി മുങ്ങും. കിഴക്കേനട കേന്ദ്രീകരിച്ചാണ് കൂടുതലും തട്ടിപ്പ് നടക്കുന്നത്. ഇവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റ് നിർജീവമാണ്.റിപ്പോർട്ടിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗുരുതരവീഴ്ചകൾ 
തിരുവനന്തപുരം ∙ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ ‘വൈരനാമം’ കൊണ്ടുപോയി 6 മാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലെ പലതട്ടുകളുള്ള സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞു കൊണ്ടുപോയി പകരം വെള്ളിവിളക്ക് സ്ഥാപിച്ചുവെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്. ഈ നടപടി രേഖകളിൽ ഇല്ല. ഗണപതി വി.അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവർ ഒരു പരിശോധനയും കൂടാതെ ക്ഷേത്രത്തിൽ കയറിയിറങ്ങുകയാണ്. ഇവർ കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യ വർമയുടെ അടുപ്പക്കാരുമാണെന്നും റിപ്പോർട്ടിലുണ്ട്. 


Source link

Back to top button