CINEMA
ഡോ.ബെന്നറ്റ് നാളെ തിയേറ്ററിൽ

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് എന്ന ചിത്രം നാളെ പ്രദർശനത്തിന് എത്തും. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ടി.എസ് സാബു സംവിധാനം ചെയ്യുന്നു. ,ദിവ്യ നായർ,ജയകൃഷ്ണൻ,ഷാജു ശ്രീധർ,മധു കലാഭവൻ, ഡോ.രജിത്ത് കുമാർ,മറിമായം റിയാസ് എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
അബാജി ഫിലിംസിന്റെയും വി ആർ മൂവി ഹൗസിന്റെയും ബാനറിൽ ആണ് നിർമ്മാണം. കഥ മെൻലിസ്റ്റ് ഷമീർ, തിരക്കഥ, സംഭാഷണം-മധു കലാഭവൻ. എഡിറ്റർ-സനൽ അനിരുദ്ധൻ. ഗാനരചന സുനിൽ ചെറുകടവ് ,അലൻ, പശ്ചാത്തല സംഗീതം,സംഗീതം-സക്സ് 4, ഛായാഗ്രഹണം എബി രവീന്ദ്ര, മേക്കപ്പ്-മനോജ് അങ്കമാലി, ആക്ഷൻ ഡയറക്ടർ -റോബിൻ ടോം, പ്രൊഡക്ഷൻ കൺട്രോളർ-ദിലീപ് ചാമകാല, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, വിതരണം എസ് .എഫ് സി. ആഡ്സ്. പി .ആർ. ഒ എം. കെ .ഷെജിൻ.
Source link


