NEWS

അബദ്ധത്തിൽ വെടിപൊട്ടി?; പന്തീരാങ്കാവിൽ വിദ്യാർഥി വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു


പന്തീരാങ്കാവ്(കോഴിക്കോട്) ∙ പന്തീരാങ്കാവിൽ ദേശീയ ഷൂട്ടിങ് താരം കാർത്തിക്കിനെ (19) വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മരണകാരണം ഇനിയും വ്യക്തമല്ല. ആത്മഹത്യയാണോ തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തുണ്ടായ അപകടമാണോ എന്നാണു കേസ് അന്വേഷിക്കുന്ന പന്തീരാങ്കാവ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് കാർത്തിക്കിനെ വെടിയേറ്റ് രക്തം നഷ്ടമായ നിലയിൽ വീടിന്റെ മുകൾ നിലയിലെ മുറിയിൽ കണ്ടെത്തിയത്. വെടിയൊച്ച കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തലയിൽ വെടിയേറ്റ നിലയിൽ കാർത്തിക്കിനെ കണ്ടത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർത്തിക്കിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വീട്ടുകാരും നാട്ടുകാരും അമ്പരപ്പിലാണ്.


Source link

Back to top button