NEWS

ജനസംഖ്യാ വ്യതിയാനം പഠിക്കാൻ കേന്ദ്രം; ഉന്നതതല സമിതിയെ നിയമിച്ചു, റിപ്പോർട്ട് ഒരു വർഷത്തിനകം


ന്യൂഡൽഹി ∙ നുഴഞ്ഞുകയറ്റം തടയുകയെന്ന ലക്ഷ്യവുമായി, രാജ്യത്തെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെ നിയമിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനസംഖ്യാ ദൗത്യത്തിന്റെ തുടർച്ചയാണിത്.സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‍ലേക്കർ ആണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷൻ. രാജ്യത്തെ ചില പ്രദേശങ്ങളിൽ സാധാരണ ജനന-മരണ നിരക്കുകൾക്കപ്പുറം അസ്വാഭാവികമായ ജനസംഖ്യാ വ്യതിയാനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടി.ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ രാജ്യമാണ് ഇന്ത്യയെന്ന ആഖ്യാനമാണ് ആ റിപ്പോർട്ട് നൽകുന്നതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാ വളർച്ച സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കാനാണ് പല ബിജെപി നേതാക്കളും അന്നത് ഉപയോഗിച്ചത്.


Source link

Back to top button