NEWS
ഇന്ധനവില ലീറ്ററിന് 150 രൂപയാകാൻ സാധ്യതയുണ്ടോ? വല്ലാതെ കൂടാതിരിക്കാൻ നോക്കുന്നുവെന്ന് സുരേഷ് ഗോപി

കോയമ്പത്തൂർ ∙ രണ്ടുമൂന്നു മാസത്തിനിടെ പെട്രോളിയം കമ്പനികൾക്കു ഗണ്യമായ നഷ്ടമുണ്ടായതാണ് ഇന്ധനവില വർധിപ്പിക്കാൻ കാരണമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇന്ധനവിലവർധന രാജ്യത്തു പ്രത്യാഘാതമുണ്ടാക്കുമെന്നു സർക്കാരിന് അറിയാം. അതിനാൽ വല്ലാതെ വർധിക്കാതിരിക്കാൻ നോക്കുന്നുണ്ട്. യുദ്ധം എത്ര ദിവസത്തിനുള്ളിൽ തീരുമെന്ന് ആർക്കും പറയാനാകില്ല. പരമാവധി രാജ്യങ്ങളിൽ നിന്നു പെട്രോളിയം വാങ്ങാൻ ശ്രമിക്കുന്നുണ്ട്. പെട്രോളിയം തീരെ ലഭ്യമാകാത്ത സ്ഥിതിയുണ്ടായാൽ അതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.വില ലീറ്ററിന് 150 രൂപയാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അത്രയെല്ലാം ഉയരുമെന്നു ഭയപ്പെടുത്തരുതെന്നും വിലവർധന നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയുടെ പിന്നണിയിൽ ആരൊക്കെയുണ്ടെന്നു നോക്കാനുള്ള സൗകര്യം സർക്കാരിനുണ്ട്. പൊതുജനങ്ങൾക്കും ഇക്കാര്യങ്ങളെക്കുറിച്ചു ധാരണയുണ്ടെന്നും രാഷ്ട്രീയനേതാക്കളെ ഇപ്പോഴും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Source link


