NEWS
5 ക്യാമറകളുള്ള പ്രീമിയം ഫോണ്‍, വില 1.7 ലക്ഷം! കിടുക്കുമോ ഒപ്പോ ഫൈൻഡ് എക്സ്9 അൾട്രാ?

ഇന്ത്യയിൽ ഇപ്പോൾ വിൽക്കുന്ന ഏറ്റവും വിലയേറിയ ആൻഡ്രോയിഡ് ഫോണുകളിൽ ഒന്നാണ് ഒപ്പോ ഫൈൻഡ് എക്സ്9 അൾട്രാ. കമ്പനി ഫോൺ നിർമ്മാണ പാടവം മുഴുവൻ പ്രദർശിപ്പിച്ച മോഡലാണ് അഞ്ചു ക്യാമറകൾ ഉള്ള ഈ പ്രീമിയം ഫോൺ. കേൾക്കുമ്പോള്‍ ഞെട്ടുന്ന വിലയാണ് ഫോണിനുള്ളത്. എന്നാൽ ഇത്രയും പണം ഒരു ഫോണിന് മുടക്കാൻ തയാറാകുന്നവർക്ക് മുമ്പിൽ മറ്റ് മികച്ച ഓപ്ഷനുകളുണ്ടോ എന്ന് പരിശോധിക്കാം.കരുത്തുറ്റ ഹാർഡ്വെയറുമായി ഒപ്പോ ഫൈൻഡ് എക്സ്9 അൾട്രാഐതിഹാസിക ക്യാമറ നിർമ്മാതാക്കളായ ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ഇരട്ട 200എംപി ക്യാമറകളാണ് പിൻ ക്യാമറ സിസ്റ്റത്തെ വേറിട്ടതാക്കുന്നത്. ഒപ്പം പത്തു മടങ്ങ് സൂം നൽകുന്ന 50എംപി വീതമുള്ള രണ്ട് ടെലിഫോട്ടോ, അൾട്രാവൈഡ് സെൻസറുകളുമുണ്ട്. അഞ്ചാമത്തേത് 3.2 എംപി മോണോക്രോം ക്യാമറയാണ്. സെൽഫി ക്യാമറയ്ക്ക് 50എംപി റെസലൂഷനുണ്ട്. മികച്ച ഫോട്ടോകൾ എടുക്കാമെന്നതിനു പുറമെ അതീവ വ്യക്തതയുള്ള 8കെ വിഡിയോയും പകർത്താമെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Source link

