NEWS
സ്വർണവില കനത്ത തകർച്ചയിലേക്ക്? കേരളത്തിൽ ഇന്നും വൻ വീഴ്ച, രാജ്യാന്തര വില ‘4500’നും താഴെ

സ്വർണവില കേരളത്തിലും ആഗോളതലത്തിലും വൻ തകർച്ചയിലേക്ക് വീണേക്കും. രാജ്യാന്തര വില ഔൺസിന് 73.96 ഡോളർ ഇടിഞ്ഞ് 4497.52 ഡോളറിലാണ് ഇപ്പോഴുള്ളത്. ഇറാൻ-യുഎസ് യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസ്സവും മൂലം ക്രൂഡോയിൽ വില ഉയർന്നതും ഇത് ഇന്ത്യയിലും അമേരിക്കയിലും ഉൾപ്പെടെ ഉയർത്തുന്ന പണപ്പെരുപ്പ ഭീഷണിയുമാണ് സ്വർണത്തിന് തിരിച്ചടി. ഗ്രാമിന് 55 രൂപ താഴ്ന്ന് 14,510 രൂപയാണ് ഇന്ന് കേരളത്തിൽ വില. 440 രൂപ കുറഞ്ഞ് പവൻവില 1,16,080 രൂപയിലുമെത്തി. സ്വർണത്തെ വീഴ്ത്തി പലിശപ്പേടിരൂപയുടെ ഒരു ‘കൈ’ സഹായം
Source link


