NEWS

‘രക്ഷാപ്രവർത്തനം’ ശരിയായിരുന്നില്ലെന്ന് എസ്എഫ്ഐ; വിദ്യാർഥികൾക്കെതിരെ ഇത്തരത്തിലൊരു പൊലീസ് വേട്ട ഒരു കാരണവശാലും അംഗീകരിക്കില്ല


കൊച്ചി ∙ കേരളത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം ശരിയല്ലെന്ന നിലപാടു വ്യക്തമാക്കി എസ്എഫ്ഐ. അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പിന്നീടു ‘രക്ഷാപ്രവർത്തനം’ എന്നു വിശദീകരിച്ച സംഭവം ശരിയായിരുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ് ആണു വ്യക്തമാക്കിയത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ തിരുവനന്തപുരത്തുണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ടു മനോരമ ന്യൂസ് ‘കൗണ്ടർ പോയിന്റ്’ ചർച്ചയ്ക്കിടെയാണ് പ്രതികരണം.‘ഞാനിവിടെ വന്നിരിക്കുന്നത് എസ്എഫ്ഐയെ പ്രതിനിധീകരിച്ചാണ്. സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ ഇത്തരത്തിലൊരു പൊലീസ് വേട്ട ഒരു കാരണവശാലും അംഗീകരിക്കില്ല. അതു മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതും ശരിയല്ല.’–സാദിഖ് പറഞ്ഞു.


Source link

Back to top button