NEWS

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം; മലയാളി ബാലന് ദാരുണാന്ത്യം


ബത്തേരി ∙ തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ  ആക്രമണത്തിൽ 14 വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. പന്തല്ലൂർ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. അപകടശേഷം ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ.ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് മിസ്ഹബ് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന മിസ്ഹബിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു. പുത്തുമല സ്വദേശി ജെസ്സി (46) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് ഷാജിക്ക് പരിക്കേറ്റു. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സാരമായി പരുക്കേറ്റ ജെസ്സിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജി ചികിത്സയിലാണ്.


Source link

Back to top button