NEWS
യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോയാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; അറസ്റ്റ്

മൂവാറ്റുപുഴ ∙ യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം കുന്നക്കാൽ സ്വദേശി കാവിക്കുന്നേൽ വീട്ടിൽ ബേസിൽ സാജു (27)വിനെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ താമസിക്കുന്ന യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. എസ്ഐമാരായ എം.വി.ദിലീപ് കുമാർ, എൻ.എസ്. റോയ്, എസ്. ശ്രീനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി.എ.ജറീഷ്, സന്ദീപ് ബാബു ,സന്ദീപ് പ്രഭാകർ, എസ്.എം.ബഷീറ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Source link


