NEWS
‘കോക്ക്റോച്ച് ജനതാ പാർട്ടി’ റജിസ്റ്റർ ചെയ്യാൻ ഹരിയാനയിലെ അഭിഭാഷകൻ: യുഎസ് സ്ഥാപകനെ ഒഴിവാക്കി?

ന്യൂഡൽഹി∙ ഓൺലൈൻ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്ക്റോച്ച് ജനതാ പാർട്ടി’ (സിജെപി) തന്റെ പേരിൽ റജിസ്റ്റർ ചെയ്യാൻ ഹരിയാന പാനിപ്പത്തിലെ അഭിഭാഷകൻ സുധീർ ജാഖർ തിരഞ്ഞെടുപ്പ് കമ്മിഷനിൽ അപേക്ഷ നൽകി. യുഎസിൽ താമസിക്കുന്ന സ്ഥാപകൻ അഭിജീത് ദിപ്കെയെ ഒഴിവാക്കിയാണു നീക്കം. ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരമാണ് സിജെപിയുടെ ‘ദേശീയ കൺവീനർ’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ജാഖർ അപേക്ഷ സമർപ്പിച്ചത്. പാർട്ടിയുടെ കോക്ക്റോച്ച് ലോഗോയും അഭിഭാഷകൻ എന്ന പദവിയും അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ അംഗീകരിച്ചാൽ സിജെപിയുടെ സാമൂഹിക മാധ്യമ ഹാൻഡിലുകൾ ജാഖറിന് അവകാശപ്പെടാം. തുടക്കം സുപ്രീം കോടതി പരാമർശത്തിൽനിന്ന്പാർട്ടി റജിസ്റ്റർ ചെയ്യാൻ ഇന്ത്യയിലേക്കു മടങ്ങണമെന്ന് സ്ഥാപകൻ അഭിജീത് ദിപ്കെയോട് ആവശ്യപ്പെട്ടതായി ജാഖർ പറഞ്ഞു. ബോസ്റ്റൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ദിപ്കെ അതു നിരസിച്ചു. ‘‘ഈ മുന്നേറ്റത്തെ യഥാർഥ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ ദിപ്കെ വിസമ്മതിച്ചു. യുവാക്കളുടെ രോഷവും കെട്ടിപ്പടുത്തതിന്റെ വ്യാപ്തിയും കണ്ടപ്പോൾ, മറ്റാരെങ്കിലും പേര് ആദ്യം റജിസ്റ്റർ ചെയ്ത് ദുരുപയോഗം ചെയ്താൽ മുഴുവൻ പ്രസ്ഥാനവും നഷ്ടമാകുമെന്നു തോന്നി. അതുകൊണ്ടു ഞങ്ങൾ തന്നെ മുന്നോട്ടു പോകാൻ തീരുമാനിച്ചു’’ – ജാഖർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അതേസമയം, ദിപ്കെ പ്രതികരിച്ചിട്ടില്ല.
Source link


