NEWS
കർണാടകയിൽ ബിഹാർ ആവർത്തിക്കുമോ? സിദ്ധരാമയ്യയ്ക്ക് രാജ്യസഭാസീറ്റെന്ന് സൂചന; പകരം ഖർഗെ?

ന്യൂഡൽഹി∙ കർണാടകയിലെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറും ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിൽ തുടരുകയാണ്. സാധാരണ കൂടിക്കാഴ്ചയെന്നു പാർട്ടി പറയുമ്പോഴും കർണാടകയിൽ അധികാരമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ മാറാൻ തയാറായാൽ ബിഹാർ മോഡൽ തന്ത്രം കോൺഗ്രസ് പരീക്ഷിക്കുമെന്നാണ് വിവരം. സാധ്യതകൾ ഇങ്ങനെ.∙ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിയാൽ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് ∙ മകൻ യതീന്ദ്രയ്ക്ക് മന്ത്രിസ്ഥാനം
Source link

