NEWS
പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവം; 2 യുവതികൾ അറസ്റ്റിൽ

അഞ്ചൽ (കൊല്ലം) ∙ സിവിൽ പൊലീസ് ഓഫിസർ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്. വിവേകിന്റെ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് രാത്രി തീ കത്തിച്ചു നശിപ്പിച്ച കേസിൽ 2 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണു പിടിയിലായത്. ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ ആയ ആരതിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആർച്ചൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു യുവതികളെ പിടികൂടിയത്. ആരതിയും വിവേകും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണു ബൈക്ക് കത്തിക്കാൻ കാരണമെന്നു പൊലീസ് പറയുന്നു. ആറന്മുള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ വിവേകിന്റെ ബൈക്ക് ശനിയാഴ്ച അർധരാത്രിയോടെയാണു കത്തിനശിച്ചത്.
Source link


