test del 5 copy of del 3

ഇറാനുമായി കരാറില്ലെങ്കിൽ ‘മറ്റു വഴികൾ’ നോക്കും: യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ


വാഷിംഗ്ടൻ / ഇസ്‌ലാമാബാദ്∙ ഇറാനുമായി നല്ല കരാറുണ്ടാക്കും, അല്ലെങ്കിൽ ‘മറ്റൊരു വഴി’ തേടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മൂന്ന് മാസമായി തുടരുന്ന യുദ്ധത്തിൽ ഉടൻ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചാണ് റൂബിയോയുടെ പ്രസ്താവന വരുന്നത്. ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ, നയതന്ത്രത്തിന് എല്ലാ അവസരവും നൽകിയശേഷം മാത്രമേ ‘ബദൽ മാർഗങ്ങൾ’ ആലോചിക്കൂവെന്ന് റൂബിയോ വ്യക്തമാക്കി. ഇറാൻ കരാറിന്റെ കാര്യത്തിൽ തിടുക്കം വേണ്ടെന്ന് പ്രതിനിധികളോട് പറഞ്ഞതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച അറിയിച്ചിരുന്നു.  ഹോർമുസ് കടലിടുക്ക് തുറക്കാനും, ആണവ വിഷയത്തിൽ സമയബന്ധിതമായ ചർച്ച നടത്താനും ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റൂബിയോ പറഞ്ഞു. ‘‘കടലിടുക്ക് തുറക്കൽ, ആണവ വിഷയത്തിൽ യഥാർഥവും പ്രധാനപ്പെട്ടതുമായ ചർച്ച – ഇതെല്ലാം മേശപ്പുറത്തുണ്ട്’’ – അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഒപ്പിടുന്നതുവരെ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ കപ്പലുകൾക്കുള്ള യുഎസ് ഉപരോധം തുടരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ‘‘ഇരുപക്ഷവും സമയമെടുത്ത് കൃത്യമായി ചെയ്യണം’’ –  ട്രംപ് പറഞ്ഞു.  


Source link

Back to top button