test del 5 copy of del 3

‘ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം’ എംഎൽ‌എ ഇനി മത്സരിച്ചാൽ ജയിക്കില്ലെന്ന്; ഏരിയ കമ്മിറ്റിയിൽ സിനിമ സ്റ്റൈൽ വിമർശനം


ശാസ്താംകോട്ട (കൊല്ലം) ∙ ‘ശേഖരാ.. നിന്റെ ഭാഷയ്ക്ക് ഒരു ശുദ്ധി വന്നിരിക്കുന്നു…’ ആവശ്യമായ സമയമെടുത്ത് നിർഭയമായി വിമർശിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതിനെ, രാവണപ്രഭു സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് കൊണ്ടാണ് സിപിഎം ശൂരനാട് ഏരിയ കമ്മിറ്റിയിൽ അംഗങ്ങൾ വിമർശിച്ചത്. സംസ്‌ഥാന കമ്മിറ്റിയംഗം എം.വിജയകുമാർ പങ്കെടുത്ത കമ്മിറ്റിയിലാണ്, നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റത്തെ അംഗങ്ങൾ സിനിമാ സ്‌റ്റൈലിൽ പരിഹസിച്ചത്. ‘ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം’ എംഎൽഎ ഇനി മത്സരിച്ചാൽ ജയിക്കില്ലെന്ന് പക്ഷേ അതറിയാത്തത് എംഎൽഎക്കും നമ്മുടെ പാർട്ടിയിലെ ചില നേതാക്കന്മാർക്കും മാത്രമായിരുന്നു. മേഘം സിനിമയിലെ ശ്രീനിവാസന്റെ സംഭാഷണം കൂടി ചേർത്താണ്, കുന്നത്തൂരിലെ കനത്ത തോൽവിയെ പറ്റി വിമർശനം ഉയർന്നത്. പാർട്ടിയുടെ എല്ലാം ഘടകങ്ങളും ആവർത്തിച്ച് പറഞ്ഞിട്ടും അത് അംഗീകരിക്കാതെയാണ് കോവൂർ കുഞ്ഞുമോന് ആറാമതും അവസരം നൽകി സ്‌ഥാനാർഥിത്വം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്. സ്വീകരണ പര്യടനത്തിൽ പോലും പങ്കെടുക്കാതെ, തോൽവി മുൻകൂട്ടി ഉറപ്പിച്ച മട്ടിലായിരുന്നു മണ്ഡലം നേതാക്കളുടെ പെരുമാറ്റം. വർഗീയതയ്ക്കെതിരെ പ്രസംഗിച്ച് നടന്നവർ, തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ എസ്‌ഡിപിഐ വോട്ടുകളുടെ പിന്നാലെ പോയത് വലിയ നാണക്കേടായി. ചരിത്രത്തിൽ ഇല്ലാത്ത തരത്തിൽ, കുന്നത്തൂർ മണ്ഡലത്തിലെ പാർട്ടിയുടെ ഉറച്ച കോട്ടകൾ വരെ യുഡിഎഫ് തരംഗത്തിൽ ഒലിച്ചു പോയെന്നും അംഗങ്ങൾ പറഞ്ഞു.


Source link

Back to top button