test del 5 copy of del 3
ആ ചൂരൽവടി പൊലീസിന്റേതല്ല, ഉദ്യോഗസ്ഥരുടേത് ചട്ടലംഘനവും സുരക്ഷാവീഴ്ചയും; ‘രക്ഷാപ്രവർത്തനം’ ഔദ്യോഗിക ജോലിയല്ല

തിരുവനന്തപുരം ∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച ആലപ്പുഴയിലെ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സുരക്ഷാസംഘത്തിന് ‘ഔദ്യോഗിക ജോലി’ എന്നതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്. സെഡ് പ്ലസ് കാറ്റഗറിയിലുള്ള വിഐപിയുടെ സുരക്ഷാസംഘത്തിന്റെ ചുമതലയിൽ പെടുന്ന കാര്യങ്ങളല്ല, പിണറായി വിജയന്റെ ഗൺമാനും സംഘവും ചെയ്തത്.വിഐപികളുടെ സുരക്ഷ സംബന്ധിച്ചു കേന്ദ്രസർക്കാർ പുറത്തിറക്കി ‘യെലോ ബുക്കി’ലെ നിർദേശങ്ങൾക്കു വിരുദ്ധമാണു മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിന്റെ പ്രവൃത്തി. വിഐപി സംഘർഷസ്ഥലത്തു പെട്ടുപോയാൽ അദ്ദേഹത്തെ അവിടെ നിന്നു ‘രക്ഷപ്പെടുത്തി’ കൊണ്ടുപോവുകയാണ് ഇവരുടെ ചുമതല. അതിനു ശേഷം അവിടത്തെ ക്രമസമാധാനം നിയന്ത്രിക്കേണ്ടതു ലോക്കൽ പൊലീസാണ്. എന്നാൽ 2023 ഡിസംബർ 15ന് മുഖ്യമന്ത്രി സഞ്ചരിച്ച നവകേരളബസിനു നേരെ കരിങ്കൊടി കാണിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദിച്ച സുരക്ഷാസംഘം ഈ നിർദേശങ്ങൾ ലംഘിച്ചതു ചട്ടലംഘനത്തിനു പുറമേ കടുത്ത സുരക്ഷാവീഴ്ചയുമാണ്.കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നു
Source link


