NATIIONAL

ആർക്കും അർധസെ‍ഞ്ചറിയില്ലാതെ 200+ അടിച്ച് രാജസ്ഥാൻ; വാങ്കഡെയിൽ മുംബൈയെ പിടിച്ചുകെട്ടിയാൽ പ്ലേഓഫിൽ കടക്കാം


മുംബൈ ∙ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മുംബൈയ്ക്ക് 206 റൺസ് വിജയലക്ഷ്യം. ഒരാൾ പോലും അർധസെഞ്ചറി തികയ്ക്കാതെയാണ് രാജസ്ഥാൻ 200+ ടോട്ടൽ കണ്ടെത്തിയത്. ധ്രുവ് ജുറേൽ (26 പന്തിൽ 38) ആണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (15 പന്തിൽ 32), ദസുൻ ശനക (15 പന്തിൽ 29), യശസ്വി ജയ്‍സ്വാൾ (17 പന്തിൽ 27), രവീന്ദ്ര ജഡേജ (11 പന്തിൽ 19) എന്നിവരും സംഭാവനകൾ നൽകി.


Source link

Back to top button