NATIIONAL
പഞ്ചാബ് കിങ്സ് ചീയർ ലീഡർമാരോട് മോശമായി പെരുമാറി കാണികൾ; പരാതിയുമായി യുവതി, ഇടപെട്ട് വനിതാ പൊലീസ്– വിഡിയോ

ലക്നൗ ∙ ഐപിഎലിൽ പഞ്ചാബ് കിങ്സ്– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ ചിയർ ലീഡർമാരായ യുവതികളോട് കാണികളിൽ അപമര്യാദയായി പെരുമാറിയതായി പരാതി. ശനിയാഴ്ച രാത്രി ലക്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരം നടക്കുന്നതിനിടെ പഞ്ചാബ് കിങ്സിന്റെ ചിയർ ലീഡർമാരോടാണ് കാണികൾ ചിലർ മോശമായി രീതിയിൽ പെരുമാറിയത്. ഇക്കാര്യം ഒരു യുവതി ചൂണ്ടിക്കാട്ടിയതോടെ വിഷയത്തിൽ പൊലീസ് ഇടപെട്ടു. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ കാണികളിൽ ചിലരോടെ സംസാരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ലക്നൗ ജഴ്സി ധരിച്ച ചില യുവാക്കളോടാണ് ഉദ്യോഗസ്ഥ സംസാരിക്കുന്നതെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. 6 തുടർതോൽവികൾ നൽകിയ ഭാരവും പാഠവും പേറിയാണു പഞ്ചാബ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ ഓപ്പൺ പ്രിയാംശ് ആര്യ (0) ഗോൾഡൻ ഡക്കായതോടെ പഞ്ചാബിന്റെ ക്യാംപിൽ മറ്റൊരു പരാജയം നിഴലിട്ടു. മൂന്നാമനായി എത്തിയ കൂപ്പർ കാനലി (18) മൂന്നാം ഓവറിൽ പുറത്തായതോടെ പഞ്ചാബ് 2ന് 30 റൺസ് എന്ന നിലയിലേക്കു കൂപ്പുകുത്തി. എന്നാൽ പിന്നീട് അങ്ങോട്ട് കണ്ടതു പഞ്ചാബിന്റെ ഉയിർപ്പാണ്. പ്രഭ്സിമ്രൻ സിങ്ങും (39 പന്തിൽ 69) ശ്രേയസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ പഞ്ചാബ് പതിയെ വിജയത്തീരത്തേക്ക് കുതിച്ചു. സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ പ്രഭ്സിമ്രനെ പുറത്താക്കിയെങ്കിലും സൂര്യാംശ് ശെഡ്ഗെയെ (9) കൂട്ടുപിടിച്ച് ശ്രേയസ് സെഞ്ചറിയും വിജയവും സ്വന്തമാക്കി.Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rushiii_12 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


