NEWS
ലോഡ്ഷെഡിങ്: അനിശ്ചിതത്വം തുടരുന്നു; എന്തുകൊണ്ട് മുൻകൂട്ടി അറിയിക്കുന്നില്ല? വിശദീകരണവുമായി കെഎസ്ഇബി

∙ ഷെഡ്യൂൾഡ് ലോഡ് ഷെഡിങ്: വൈദ്യുതി വില നൽകി വാങ്ങാൻ പണമില്ലാത്തപ്പോഴും ഉയർന്ന ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി കൊണ്ടു വരാനുള്ള ഗ്രിഡ് സംവിധാനം ഇല്ലാത്തപ്പോഴുമാണു മുൻകൂട്ടി സമയം പ്രഖ്യാപിച്ചു ലോഡ് ഷെഡിങ് നടത്താറുള്ളത്. ഇപ്പോൾ അത്തരമൊരു സാഹചര്യമില്ല.∙ ഇപ്പോൾ സംഭവിക്കുന്നത്: സ്വന്തമായി ഉൽപാദിപ്പിക്കുന്നതിനു പുറമേ, കേന്ദ്ര വിഹിതമായും വിവിധ കരാറുകളിലൂടെയും ലഭിക്കുന്ന വൈദ്യുതിയാണ് കെഎസ്ഇബി പ്രാഥമികമായി ഉപയോക്താക്കൾക്കു നൽകുന്നത്. അതിൽ കൂടുതൽ ആവശ്യകത ഉണ്ടാകുമ്പോൾ അടുത്ത ദിവസത്തേക്കു വൈദ്യുതി മുൻകൂട്ടി വാങ്ങാൻ ഡേ എഹെഡ് വിപണിയും അതതു സമയത്തെ ആവശ്യത്തിനു വാങ്ങാൻ തത്സമയ വിപണിയുമാണ് ഉള്ളത്.അത്തരം നടപടിയുണ്ടാകാതിരിക്കാനാണ് അപ്പപ്പോൾ ആവശ്യമായ ഫീഡറുകൾ മാത്രം നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്നത്. അപ്പോഴും വൈദ്യുതി ലഭിക്കാനുള്ള സാധ്യത അന്വേഷിച്ചു കൊണ്ടിരിക്കും. ചിലപ്പോൾ ചില സംസ്ഥാനങ്ങൾക്കു മുൻകൂട്ടി വാങ്ങിയ വൈദ്യുതി ആവശ്യമില്ലാത്ത സ്ഥിതി ഉണ്ടായാൽ ഉടൻ വാങ്ങാൻ കഴിയാറുണ്ട്. ലോഡ് കൂടിയ സബ്സ്റ്റേഷനുകൾക്കാണ് ഓഫ് ചെയ്യാനുള്ള നിർദേശം നൽകുകയെന്നതിനാൽ ഏതൊക്കെ സബ് സ്റ്റേഷൻ പരിധിയിലാണെന്നു മുൻകൂട്ടി ഉപയോക്താക്കളെ അറിയിക്കുന്നതിൽ പ്രായോഗികമായ തടസ്സങ്ങളുണ്ട്.
Fashion ⏭️


