test del 4 copy of del 3
കടമ്പാട്ടുകോണം-ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാത: ഏറ്റെടുക്കുന്നത് 55 ഹെക്ടർ വനഭൂമി

കൊല്ലം∙ ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിലെ കടമ്പാട്ടുകോണത്തു നിന്നു തുടങ്ങുന്ന ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി (ദേശീയപാത–744) ജില്ലയിൽ നിന്ന് 55 ഹെക്ടർ വനഭൂമി ഏറ്റെടുക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 13 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. നാലുവരിയായി നിർമിക്കുന്ന പാതയിൽ ചില സ്ഥലങ്ങളിൽ മാത്രമേ സർവീസ് റോഡ് ഉണ്ടാവുകയുള്ളു. പല ഭാഗങ്ങളും ജനവാസ മേഖലയല്ല. വനമേഖല ∙ പുളിയറ– ഇടമൺ റീച്ചിലെ മിക്ക സ്ഥലവും വനപ്രദേശവും തോട്ടം മേഖലയുമാണ്. 41.19 ഹെക്ടർ ഭൂമി വനഭൂമി ഈ പ്രദേശത്ത് നിന്ന് ഏറ്റെടുക്കും. ഇവിടെ നാലു സ്ഥലങ്ങളിൽ തുരങ്കപ്പാത നിർമിക്കും. ∙ 3.7 കിലോമീറ്റർ നീളമുള്ളതാണ് വലിയ തുരങ്കം. 3.2 കിലോമീറ്റർ വീതം രണ്ടു തുരങ്കങ്ങളും 400 മീറ്റർ നീളത്തിൽ ഒരു തുരങ്കവും ഉണ്ട്. ആകെ 10.5 കിലോമീറ്റർ നീളത്തിലാകും തുരങ്കപ്പാത. ∙ ഇടമൺ– കടമ്പാട്ടുകോണം റീച്ചിന് 13.81 ഹെക്ടർ വനഭൂമി ഏറ്റെടുക്കും. അനുമതി ലഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. പുളിയറ– ഇടമൺ പാതയ്ക്ക് വനഭൂമി വിട്ടുകിട്ടുന്നതിനു നടപടി പുരോഗമിക്കുന്നു. ∙ അയിരനല്ലൂർ, ഇടമൺ, ഏരൂർ, ആര്യങ്കാവ്, തെന്മല വില്ലേജുകളിലാണ് പാത വനത്തിലൂടെ കടന്നുപോകുന്നത്. ∙ ആര്യങ്കാവിൽ നിന്നു ചെങ്കോട്ടയിലേക്കു പാത കടന്നുപോകുന്നതു റെയിൽ പാതയുടെ ഇടതുവശത്തു കൂടിയാണ്. വനത്തിന്റെ അരികിലൂടെ പോകുന്ന വിധത്തിൽ പരിഷ്കരിക്കണമെന്നു വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് റെയിൽപാതയ്ക്ക് സമാന്തരമായി ഇടതുവശത്തുകൂടി അലൈൻമെന്റ് നിശ്ചയിച്ചത്. മുറിച്ചുകടക്കുന്ന പ്രധാന റോഡുകൾ എംസി റോഡിൽ ചടയമംഗലം നെട്ടയത്തറ, മലയോര ഹൈവേയിൽ ഏരൂർ പത്തടി വഴിയാണ് കൊല്ലം–തിരുമംഗലം ദേശീയപാതയിൽ ഇടമണിൽ ചെന്നു ചേരുക.
Source link


