test del 5 copy of del 3
കോടികളുടെ ലഹരി ഇടപാട്: തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പ്രതി ഓടുന്ന ട്രെയിനിൽനിന്ന് ചാടി

കോഴിക്കോട് ∙ കോടികളുടെ മാരക ലഹരിമരുന്നുമായി പിടികൂടിയ കേസിലെ പ്രതി തെളിവെടുപ്പിനായി പൊലീസ് കൊണ്ടുപോകുന്നതിനിടെ ഓടുന്ന ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയിൽ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയത്. മുക്കം ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘവും ഡാൻസാഫ് ഉദ്യോഗസ്ഥരും ചേർന്ന് തെളിവെടുപ്പിനായി പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. രാജധാനി എക്സ്പ്രസിൽ നിന്ന് ശനിയാഴ്ച പുലർച്ചെ 12.30ന് ആണ് പ്രതി രക്ഷപ്പെട്ടതമേയ് ഒന്നിന് മുക്കത്തെ വാടകവീട്ടിലെത്തിച്ച് പ്രതിയുടെ പ്രാഥമിക തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ലഹരിമരുന്നിന്റെ പ്രധാന ഉറവിടം തേടി ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. പ്രതിക്കായി ഗുജറാത്ത് കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കൈവിലങ്ങോടെയാണ് പ്രതി ട്രെയിനിൽനിന്ന് ചാടിയതെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് വിപണിയിൽ കോടികൾ വിലമതിക്കുന്ന 2.803 കിലോഗ്രാം എംഡിഎംഎയുമായി ഹനീഫയെ പൊലീസ് പിടികൂടിയത്.
Source link


