test del 3

‘ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരാകും, ലക്ഷ്യം കൈവരിക്കുക അടുത്ത 30 വർഷത്തിനുള്ളിൽ’


മുംബൈ ∙ ഇന്ത്യയെ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ സാമഗ്രി കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി മാറ്റുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അടുത്ത 25-30 വർഷത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കുമെന്നും സ്വന്തമായി ആയുധങ്ങൾ നിർമിക്കുന്ന രാജ്യങ്ങൾക്കേ സ്വന്തം ഭാവി സ്വയം എഴുതാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഷിർദ്ദിയിൽ പുതിയ ആയുധനിർമാണശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ആയുധങ്ങളുടെ കേന്ദ്രമാക്കി മാറ്റാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണം. സ്വാതന്ത്ര്യാനന്തരം നമ്മുടെ പഴയ കഴിവുകളും ആധുനിക ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ കഴിഞ്ഞില്ല. സ്വകാര്യ മേഖലയ്ക്ക് കൃത്യമായ അവസരങ്ങൾ ലഭിക്കാതിരുന്നതും പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രം ഈ രംഗം ഒതുങ്ങിപ്പോയതുമാണ് ഇതിന് കാരണം. എന്നാൽ വിദേശ നിക്ഷേപം ലളിതവൽക്കരിച്ചതും തദ്ദേശീയമായി നിർമിക്കേണ്ട 5,000 പ്രതിരോധ സാമഗ്രികളുടെ പട്ടിക പുറത്തിറക്കിയതും ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ പരിഷ്കാരങ്ങൾ ഈ മേഖലയ്ക്ക് പുതിയ ഉണർവേകിയെന്നും രാജ്നാഥ് സിങ് പറഞ്ഞു. 


Source link

Back to top button