test del 4 copy of del 3

സമാധാന പ്രവർത്തകരുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, ക്രൂരമായ ബലാത്സംഗം; ഇസ്രയേൽ മന്ത്രിയ്ക്ക് ഫ്രാൻസിന്റെ വിലക്ക്


പാരിസ് ∙ രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധം ഉയർന്നതിനു പിന്നാലെ, ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇതാമർ ബെൻ-ഗ്വീറിനു വിലക്കേർപ്പെടുത്തി ഫ്രാൻസ്. ഗാസയിലേക്ക് പുറപ്പെട്ട കപ്പലിലെ സമാധാന പ്രവർത്തകരെ തട്ടിക്കൊണ്ടുപോയി അധിക്ഷേപിച്ച വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഫ്രാൻസിന്റെ നടപടി. ഇന്നുമുതൽ ഇതാമർ ബെൻ-ഗ്വീറിനു ഫ്രഞ്ച് മണ്ണിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രി ഷാങ് നോയൽ ബാരോട്ട് എക്സിലൂടെ പ്രഖ്യാപിച്ചു. കപ്പലിലുണ്ടായിരുന്ന ഫ്രഞ്ച്, യൂറോപ്യൻ പൗരന്മാർക്കെതിരെ ബെൻ-ഗ്വീർ നടത്തിയ നിന്ദ്യമായ പെരുമാറ്റമാണ് തീരുമാനത്തിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.ഫ്രഞ്ച് പൗരന്മാരെ ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും വച്ചുപൊറുപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി, ഇതാമർ ബെൻ-ഗ്വീറിനെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ തടവിലായിരുന്ന സമയത്ത് കപ്പലിലെ വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ കടുത്ത ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വസ്ത്രങ്ങൾ നിർബന്ധപൂർവ്വം അഴിപ്പിച്ചുള്ള പരിശോധനകൾ, ലൈംഗിക അധിക്ഷേപങ്ങൾ, ക്രൂരമായ ബലാത്സംഗങ്ങൾ എന്നിവ തടവുകാർ നേരിട്ടതായാണ് റിപ്പോർട്ടുകൾ. താൽക്കാലിക ജയിലാക്കി മാറ്റിയ ഒരു കപ്പലിൽ വച്ചാണ് ഏറ്റവും ക്രൂരമായ അതിക്രമങ്ങൾ നടന്നത്. ഫ്രാൻസിലേക്ക് തിരിച്ചെത്തിയ അഞ്ച് ഫ്രഞ്ച് പൗരന്മാരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വിശദമായ മൊഴി നൽകിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു. അതേ സമയം, ആരോപണങ്ങൾ വ്യാജമാണെന്ന് ഇസ്രയേൽ ജയിൽ അധികൃതർ പ്രതികരിച്ചു. 


Source link

Back to top button