NEWS

ആനയുടെ പരാക്രമം — നഷ്ടപരിഹാരം തേടി നാട്ടുകാർ

തൃശൂർ: വിരണ്ടോടിയ ആന വരുത്തിയ നാശത്തിന് നഷ്ടപരിഹാരം നൽകാതെ ആനയെ മാറ്റാനാകില്ലെന്ന് പറഞ്ഞ് നാട്ടുകാർ രംഗത്തെത്തി. ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാർ സംഘടിച്ചത്. സ്ഥലത്തെത്തിയ മന്ത്രി ഒ.ജെ.ജനീഷ് നൽകിയ ഉറപ്പിലാണ് രംഗം ശാന്തമായത്. അതിനിടെ, ആനയുടെ പരാക്രമം പകർത്താനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ പാപ്പാന്മാർ തട്ടിക്കയറി. കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ റാഫി എം.ദേവസി, മലയാള മനോരമ ഫോട്ടോഗ്രാഫർ വിഘ്‌നേഷ് കൃഷ്ണമൂർത്തി എന്നിവർക്ക് നേരെയായിരുന്നു ആക്രോശം. ആന ഇടഞ്ഞ് ഏറെനേരം കഴിഞ്ഞാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പട്ടിയെ കണ്ട് ഭയന്നാണ് ആന ഓടിയതെന്നാണ് പാപ്പാൻ പറഞ്ഞത്. എന്നാൽ ആന ഇടയാൻ കാരണം പാപ്പാന്റെ മർദ്ദനമാണെന്ന് നാട്ടുകാർ ആരോപിച്ചു.

മദപ്പാടുള്ള ആന

വെള്ളിയാഴ്ച ആന മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഫോട്ടോ ഫ്ലാഷ് അല്ല ഇടഞ്ഞോടാൻ കാരണമെന്ന് ആന ചികിത്സാ വിദഗ്ദ്ധൻ ഡോ.പി.ബി.ഗിരി കേരളകൗമുദിയോട് പറഞ്ഞു. ലക്ഷണം കണ്ടപ്പോൾ സൂക്ഷിക്കേണ്ടിയിരുന്നു. അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. തൃശൂർ ഡി.എഫ്.ഒയും സോഷ്യൽ ഫോറസ്ട്രി എ.സി.എഫും റിപ്പോർട്ട് സമർപ്പിക്കണം.
TAGS: ELEPHANT.


Source link
NEWS

Back to top button