test del 4 copy of del 3
കോടികളുടെ ലഹരി ഇടപാട്: തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പ്രതി ഓടുന്ന ട്രെയിനിൽനിന്ന് ചാടി

കോഴിക്കോട് ∙ കോടികളുടെ മാരക ലഹരിമരുന്നുമായി പിടികൂടിയ കേസിലെ പ്രതി തെളിവെടുപ്പിനായി പൊലീസ് കൊണ്ടുപോകുന്നതിനിടെ ഓടുന്ന ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയിൽ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയത്. മുക്കം ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘവും ഡാൻസാഫ് ഉദ്യോഗസ്ഥരും ചേർന്ന് തെളിവെടുപ്പിനായി പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. രാജധാനി എക്സ്പ്രസിൽ നിന്ന് ശനിയാഴ്ച പുലർച്ചെ 12.30ന് ആണ് പ്രതി രക്ഷപ്പെട്ടതമുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് 500 ഗ്രാം ലഹരിമരുന്നുമായാണ് ആദ്യം ഇയാൾ വലയിലായത്. തുടർന്ന് ഇയാൾ താമസിച്ച വാടകവീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്കി ലഹരിമരുന്ന് കൂടി കണ്ടെടുത്തത്. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹനീഫയ്ക്കൊപ്പം താമസിച്ചിരുന്ന ഒരു സ്ത്രീയെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Source link


