ശബരിമല നട നാളെ തുറക്കും പ്രതിഷ്ഠാദിനം 26ന്

പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ഹോമകുണ്ഡത്തിൽ അഗ്നിതെളിക്കും. 26നാണ് പ്രതിഷ്ഠാദിനം. പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് നട തുറക്കും. 6.30ന് ദീപാരാധനയ്ക്കു ശേഷം പടിപൂജയും പുഷ്പാഭിഷേകവും അത്താഴ പൂജയും . അയ്യപ്പനെ ഭസ്മിവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കി രാത്രി 10ന് നടയടയ്ക്കും. ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
Source link
NEWS


