test del 5 copy of del 3

‘ഐഎഎസ് ഉദ്യോഗസ്ഥരുടെ കുട്ടികൾക്ക് സംവരണം ആവശ്യമുണ്ടോ?’: സംവരണത്തിൽ സുപ്രധാന നിരീക്ഷണവുമായി കോടതി


ന്യൂഡൽഹി∙ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും മുന്നേറ്റം കൈവരിച്ച കുടുംബങ്ങൾക്ക് വീണ്ടും സംവരണം നല്‍കുന്നതെന്തിനെന്ന് സുപ്രീം കോടതി. മാതാപിതാക്കൾ ഐഎഎസ് ഉദ്യോഗസ്ഥരായ കുട്ടികൾക്ക് സംവരണം ആവശ്യമുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയർ വിഭാഗത്തിലുള്ളവരുടെ സംവരണാനുകൂല്യങ്ങളെക്കുറിച്ചുള്ള കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ഉൾപ്പെട്ട ബെഞ്ച് ഇക്കാര്യം ചോദിച്ചത്. സംവരണാനുകൂല്യത്തിൽ നിന്ന് മുന്നാക്കക്കാരെ ഒഴിവാക്കാൻ നിരവധി സർക്കാർ ഉത്തരവുകൾ നിലവിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് നല്ല ജോലിയും വരുമാനവുമുണ്ട്. എന്നിട്ടും കുട്ടികൾ വീണ്ടും സംവരണം ആവശ്യപ്പെടുന്നു. അവർ സംവരണത്തിൽ നിന്ന് പുറത്തുവരണമെന്നും കോടതി പറഞ്ഞു. 


Source link

Back to top button