test del 5 copy of del 3
ജോലി വാഗ്ദാനം; 4.70 ലക്ഷം രൂപ കൈപ്പറ്റി, ദുബായിലെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, കേസിലെ മുഖ്യകണ്ണി സിന്ധു

കൊച്ചി∙ മോഡലിങ് കെണിയിൽപ്പെടുത്തി കേരളത്തിൽ നിന്നും യുവതികളെ ദുബായിലേക്ക് കടത്തി ലൈംഗികവൃത്തിക്കായി വിൽപ്പന നടത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിലെ ഒന്നാം പ്രതിയായ സിന്ധു എന്ന സ്റ്റോയിസി (56) യുവതികളുടെ ചിത്രങ്ങൾ പങ്കുവച്ച് വിലപേശൽ നടത്തുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. മുംബൈയിൽ അറസ്റ്റിലായ സിന്ധുവിനെ കൊച്ചിയിലെത്തിച്ച് 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. സിന്ധുവാണ് കേസിലെ മുഖ്യകണ്ണി എന്നാണ് അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കൊച്ചിയിലെ ക്രിമിനൽ സംഘങ്ങളുമായും സിന്ധുവിന് ബന്ധമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കേസിലെ മൂന്നും നാലും പ്രതികളായ മഞ്ജിമ പി., അലീന എബ്രഹാം എന്നിവരെ നേരത്തേ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ദുബായിലുള്ള രണ്ടും അഞ്ചും പ്രതികളായ സ്ത്രീകളെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.ദുബായിലെത്തിച്ച യുവതികളുടെ ചിത്രങ്ങൾ വാട്സ്ആപ്പിൽ പങ്കുവച്ച് സിന്ധു വിലപേശുന്നതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു. സിന്ധുവിന്റെ ഫോൺ വിവരങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മറ്റൊരു യുവതിയേയും ഈ സംഘം ചതിയിൽപ്പെടുത്തി നിർബന്ധിത ലൈംഗിക പ്രവർത്തിക്ക് ഇരയാക്കിയതായി മൊഴിയുണ്ട്. രണ്ടാം പ്രതി പരാതിക്കാരിയെ ചൂരൽ പോലുള്ള വടി കൊണ്ട് അടിച്ച് ഉപദ്രവിച്ചെന്നും അഞ്ചാം പ്രതി പരാതിക്കാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നും പരാതി നൽകിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മൂന്നും നാലും പ്രതികളായ മഞ്ജിമയും അലീനയും സിന്ധുവുമായി വാട്സ്ആപ്പിൽ ബന്ധപ്പെട്ടിരുന്നതായതും ഇരുവർക്കും യുപിഐ വഴി സിന്ധു പണം അയച്ചു നൽകിയിരുന്നതിന്റെ തെളിവുകളും കണ്ടെടുത്തിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, നാലാം പ്രതിയായ അലീനയുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഔറംഗസേബ് എന്നയാൾക്ക് ഒന്നാം പ്രതിയായ സിന്ധു പണം ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ വെളിവായിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
Source link

