test del 5 copy of del 3
‘കെ റെയിൽ വരില്ല കേട്ടോ’: അടുപ്പുകല്ലിൽ മഞ്ഞക്കുറ്റി, പിഴുതെറിഞ്ഞു നട്ട വാഴകൾ, കുലകൾ ലേലം ചെയ്ത തുക കൂടി മുടക്കിയ വീട്..

ആ മഞ്ഞക്കുറ്റി ഇപ്പോഴുമുണ്ട്, സമരവിജയത്തിന്റെ സ്മാരകമായി ചെങ്ങന്നൂർ ∙ കൊഴുവല്ലൂർ കിഴക്കേ മോടിയിൽ തങ്കമ്മയുടെ ആ ഒറ്റമുറി വീടിനു സമീപം ആ മഞ്ഞക്കുറ്റി ഇപ്പോഴുമുണ്ട്. 2022 മാർച്ച് 14നാണ് തങ്കമ്മയുടെ ഒറ്റമുറിക്കൂരയ്ക്കു മുന്നിലെ അടുപ്പുകല്ലു നീക്കി കെ റെയിൽ ഉദ്യോഗസ്ഥർ മഞ്ഞക്കുറ്റി സ്ഥാപിച്ചത്. മാർച്ച് 15ന് മലയാളമനോരമ പത്രത്തിൽ ഒന്നാം പേജിൽ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ എത്തി കുറ്റി പിഴുതുമാറ്റി. തുടർന്ന് അന്നത്തെ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കുറ്റി പുനഃസ്ഥാപിച്ചു. തങ്കമ്മയ്ക്കു വീടു നിർമിച്ചു നൽകുമെന്നു വാഗ്ദാനവും നൽകി. എന്നാൽ മന്ത്രി വീടു നൽകിയില്ലെന്ന് ആരോപിച്ച് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി 7.75 ലക്ഷം രൂപ ചെലവിൽ തങ്കമ്മയ്ക്കു വീടു നിർമിച്ചു നൽകി. സമരത്തിന്റെ ഭാഗമായി മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ നട്ട വാഴകളിൽ നിന്നു വാഴക്കുല വിളവെടുത്ത് ലേലം ചെയ്തു ലഭിച്ച തുക കൂടി വിനിയോഗിച്ചാണു വീടു പണിതത്. പുതിയ വീടു നിർമിച്ചെങ്കിലും അതിനു തൊട്ടുപിന്നിലായി പഴയ ഒറ്റമുറിക്കൂര ഇപ്പോഴുമുണ്ട്; ഉപേക്ഷിക്കപ്പെട്ട പദ്ധതിയുടെ സ്മാരകം പോലെ. അതിനു സമീപത്തു സമരക്കാർ പിഴുതെറിഞ്ഞ മഞ്ഞക്കുറ്റി ഇപ്പോൾ സമരവിജയത്തിന്റെ സ്മാരകമാവുന്നു.മഞ്ഞക്കുറ്റി: അന്നത്തെ രോഷം മാറി, ഇന്ന് ആഹ്ലാദത്തിന്റെ തിരയടി ആലപ്പുഴ ∙ ‘‘ മഞ്ഞക്കുറ്റി സ്ഥാപിക്കാൻ കെ–റെയിൽ ഉദ്യോഗസ്ഥരും പൊലീസും വന്ന ദിവസങ്ങളിൽ ഇവിടെ ഭീകരാന്തരീക്ഷമായിരുന്നു; സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതറിഞ്ഞ് ഇന്ന് അതേ സ്ഥലത്ത് ഒത്തുകൂടുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ’’ ചെങ്ങന്നൂർ മുളക്കുഴ ജംക്‌ഷനിൽ ഒത്തുചേർന്ന കെ–റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരുടെ വാക്കുകളിൽ ആഹ്ലാദം തിര തല്ലുന്നു. ‘‘ 2022 മാർച്ച് നാലു മുതലാണ് മുളക്കുഴ സംഘർഷഭൂമിയായത്. ഊരിക്കടവ് പാലത്തിനു സമീപമാണ് ആദ്യത്തെ മഞ്ഞക്കുറ്റി സ്ഥാപിച്ചത്. എതിർക്കാൻ വന്ന ഭൂവുടമകളെ പൊലീസ് തല്ലിച്ചതച്ചു. സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി’’– ജനകീയ സമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂരും വൈസ് പ്രസിഡന്റ് ഫിലിപ് വർഗീസും ആ ദിവസങ്ങളിലെ പൊലീസ് ഭീകരത വിവരിച്ചപ്പോൾ ചുറ്റും നിന്നവരുടെ ഉള്ളിൽ രോഷം തിളച്ചു.മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ സമരകാലം ചെങ്ങന്നൂർ/ചാരുംമൂട ്∙ ജില്ലയിലെ പള്ളിക്കൽ, നൂറനാട്, വെൺമണി, ചെങ്ങന്നൂർ ഭാഗങ്ങളിലൂടെയായിരുന്നു സിൽവർ ലൈൻ പദ്ധതി കടന്നുപോകേണ്ടിയിരുന്നത്. ചെങ്ങന്നൂർ മുളക്കുഴയും നൂറനാടും കേന്ദ്രീകരിച്ചാണു ജില്ലയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരം അരങ്ങേറിയത്.നൂറനാട് കിടങ്ങയം ഭാഗത്ത് കല്ലിടാനായി എത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ വൻ ജനാവലിയാണ് രംഗത്തെത്തിയത്. ജനകീയ പ്രതിരോധസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. സംഭവത്തിൽ 23 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഇതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ വീണ്ടും നടന്നു.
Source link


