test del 5 copy of del 3
സഹോദരിയെ വഴക്കുപറഞ്ഞതുമായി ബന്ധപ്പെട്ട തർക്കം; കൈക്കോട്ട് കൊണ്ടു മകന്റെ വെട്ടേറ്റ പിതാവു മരിച്ചു

ചിറ്റിലഞ്ചേരി ∙ കൈക്കോട്ട് കൊണ്ടു മകന്റെ വെട്ടേറ്റ പിതാവു മരിച്ചു. മേലാർകോട് കോട്ടേക്കുളം മാങ്ങോട് മുത്തുവാണു (75) മരിച്ചത്. 13ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വധശ്രമത്തിന് മകൻ സുനിലിനെ (35) ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സഹോദരിയെ അച്ഛൻ വഴക്കുപറഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സുനിൽ മുത്തുവിനെ കൈക്കോട്ട് കൊണ്ടു വെട്ടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
Source link


