test del 5 copy of del 3
പ്രതികളായ സിപിഎം പ്രവർത്തകർ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞു: 2 പൊലീസുകാർക്ക് സസ്പെൻഷൻ

കണ്ണൂർ ∙ പൊലീസ് കാവലിൽ ചികിത്സയിലുണ്ടായിരുന്ന പ്രതികൾ ആശുപത്രിയിൽ നിന്നു കടന്നുകളഞ്ഞ സംഭവത്തിൽ രണ്ട് പൊലീസുകാർക്കു സസ്പെൻഷൻ. വളപട്ടണം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.കെ. സുമിത്ത്, മിഥുൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർ പെരളശ്ശേരി വടക്കുമ്പാട്ടെ അമൽ, ജിനേഷ് എന്നിവരാണ് കടന്നുകളഞ്ഞത്. ഇവരെ കാൽടെക്സ് പരിസരത്തു നിന്ന് ഇന്ന് പിടികൂടി.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്ന് പൊലീസിനെ അക്രമിച്ച് പ്രതികളെ രക്ഷിച്ചത്. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം.
Source link


