test del 5 copy of del 3
‘മുഖ്യമന്ത്രി ആ വാക്ക് പാലിച്ചു, 6 വർഷത്തെ സഹന സമരത്തിന്റെ പ്രതിഫലം; ആ ദുരിതങ്ങൾക്ക് അവസാനമായി’

കോട്ടയം∙ സില്‍വര്‍ലൈന്‍ അതിവേഗ റയില്‍ പദ്ധതി റദ്ദാക്കിയ സർക്കാർ നടപടി കഴിഞ്ഞ 6 വർഷമായി ജനകീയ സമരസമിതി നടത്തിയ സഹന സമരത്തിന്റെ പ്രതിഫലമാണെന്ന് സമരസമിതി നേതാവ് ബാബു കുട്ടഞ്ചിറ. സമരപന്തലിലെത്തി വി.ഡി.സതീശൻ തന്ന വാക്ക് അദ്ദേഹം പാലിച്ചെന്നും ഇത്ര വേഗത്തിൽ സർക്കാർ ഉത്തരവിറക്കുമെന്ന് കരുതിയില്ലെന്നും ബാബു മനോരമ ഓൺലൈനിനോട് പറഞ്ഞു. സമരസമിതി ശക്തമായി നിന്നതുകൊണ്ടാണ് എൽഡിഎഫ് സർക്കാരിന് സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടി വന്നതെന്നും ബാബു പറഞ്ഞു. മാടപ്പള്ളിയിൽ വർഷങ്ങളായി ഞങ്ങൾ സമരത്തിലായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് 3 തവണയാണ് വി.ഡി.സതീശൻ സമരപന്തലിലെത്തിയത്. അവിടെ വന്നപ്പോഴെല്ലാം യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ ഉത്തരവ് പിൻവലിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. സമരത്തിന്റെ 500–ാം ദിവസവും അദ്ദേഹം ഞങ്ങളുടെ സമരപന്തലിലെത്തി. പദ്ധതി പിൻവലിച്ച് ഉത്തരവ് ഇറക്കുമെന്ന് അന്നവിടെ വച്ച് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആ വാക്കിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. കഴിഞ്ഞ 6 വർഷമായി ഒരുപാട് ദുരിതം ഞങ്ങൾ അനുഭവിച്ചു. ഉത്തരവുള്ളതുകൊണ്ട് സ്ഥലം ക്രയവിക്രയം ചെയ്യാനോ ബാങ്ക് ലോൺ എടുക്കാനോ പറ്റാത്ത സാഹചര്യമായിരുന്നു. കുട്ടികളുടെ ഉപരിപഠനം, വിവാഹം എന്നിവയ്ക്കൊന്നും സ്ഥലം വച്ച് ലോണെടുക്കാൻ പോലും പറ്റിയിട്ടില്ല. ആ സങ്കടത്തിനാണ് അവസാനമായത്.
Source link


