test del 5 copy of del 3
‘വെൽകം ടു റോം, മൈ ഫ്രണ്ട്’; മോദിയെ വരവേറ്റ് മെലോനി, വൈറലായി ‘മെലഡി’ ചിത്രങ്ങൾ, ഇന്ത്യ-ഇറ്റലി വ്യാപാരലക്ഷ്യം 2.24 ലക്ഷം കോടി

റോം ∙നോർവേ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുടെ അത്താഴ വിരുന്ന് സൽക്കാരത്തിനുശേഷം മെലോനിയും മോദിയും ചരിത്രപ്രസിദ്ധമായ കൊളോസ്സിയം സന്ദർശിച്ചു. ഇരുവരും കൊളോസ്സിയം സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ 2029 ആകുമ്പോഴേക്കും 2000 കോടി യൂറോ (2.24 ലക്ഷം കോടി രൂപ) എന്ന നിലയിൽ എത്തിക്കുമെന്ന് നരേന്ദ്രമോദിയും ജോർജ മെലോനിയും വ്യക്തമാക്കി. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ ഇതിനു വഴിയൊരുക്കുന്ന തരത്തിലുള്ളതാണ്. മികവിന്റെ പര്യായമായ ‘മെയ്ഡ് ഇൻ ഇറ്റലി’ ഉന്നത ഗുണനിലവാരം ലക്ഷ്യമിടുന്ന ‘മെയ്ക് ഇൻ ഇന്ത്യ’യുമായി കണ്ടെത്തുന്ന സ്വാഭാവിക സംയോജനമാകും അത്. ഔഷധനിർമാണം, വസ്ത്ര വ്യാപാരം, വാഹന നിർമാണ ഘടകങ്ങൾ, ടൂറിസം തുടങ്ങിയ രംഗങ്ങളിലും ശ്രദ്ധ നൽകും.
Source link


