CINEMA
‘ഭർത്താവിനെ മറ്റൊരു പെൺകുട്ടിക്ക് വിട്ടുകൊടുത്ത് അവരുടെ അഴക് നോക്കുന്നത് എനിക്ക് ഒരിക്കലും അംഗീകരിക്കാനാകില്ല’

മലയാളികൾ ഏറ്റെടുത്ത് താര ജോഡികളാണ് ജയറാമും ഉർവശിയും. ഇവർ ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം വൻ ഹിറ്റാണ്. ഉർവശിയുമായി ഏറ്റവുമധികം കെമിസ്ട്രിയുള്ള നായകനും ജയറാമാണ്. ഇവർ ഒരുമിച്ച തകർത്ത കോമഡി സീനുകളെല്ലാം ആരാധകർ ഏറ്റെടുത്തു. ‘ഇപ്പോഴിതാ പരിമള ആന്റ് കോ’ എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ് ഇവർ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉർവശി നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. ‘ഞാനും പാർവതിയുമായിരുന്നു ആദ്യം ഫ്രണ്ട്സായത്. അതിനിടയിൽ ജയറാം വന്ന് അവളെ കടത്തിക്കൊണ്ടുപോയി. പാർവതിക്ക് വിവാഹത്തിന് ശേഷമല്ല, പണ്ടേ അഭിനയത്തോട് താൽപ്പര്യമില്ലായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം, അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊന്നുമില്ല. എനിക്കും അന്ന് അഭിനയത്തോട് വലിയ താൽപ്പര്യമില്ലായിരുന്നു. പക്ഷേ, എന്റെ കുടുംബം കലയുമായി ബന്ധപ്പെട്ടവരായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നതുകൊണ്ട് എനിക്ക് അവസരങ്ങൾ വന്നുകൊണ്ടിരുന്നു. അതുകൊണ്ട് സിനിമകൾ ചെയ്തു.
Source link


