LIFESTYLE

ബൈക്കും സ്കൂട്ടറും ഓടിക്കുമ്പോൾ രണ്ടുകൈയും ഹാൻഡിലിൽ തന്നെവേണം, ഇല്ലെങ്കിൽ കിട്ടാൻ പോകുന്നത് ഉഗ്രൻ പണി; പുത്തൻ പരിഷ്കാരങ്ങൾ വരുന്നു


ന്യൂഡൽഹി: ബൈക്കോടിക്കുമ്പോൾ ഹാൻഡിലിൽ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം കാണിക്കുന്നവരെയും ചീറിപ്പായുന്നവരെയും പൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ രണ്ടുകൈയും ഹാൻഡിലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന ‘ഹാൻഡ്സ് ഫ്രീ’ എന്ന സാങ്കേതിക വിദ്യയാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ട്രാഫിക്ക് പൊലീസിന്റെയോ ക്യാമറയുടെയോ കണ്ണുവെട്ടിച്ച് ഇതിൽ നിന്ന് രക്ഷപ്പെടാമെന്നും കരുതേണ്ട. നിർമാണവേളയിൽ ഈ സാങ്കേതിക വിദ്യ വാഹനങ്ങളിൽ നിർബന്ധമായും ഉൾപ്പെടുത്താനാണ് നീക്കം. ത്രിതല സുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. ഇനി ഒരുകൈ മാത്രമാണ് ഹാൻഡിലിൽ നിന്നെടുക്കുന്നതെങ്കിൽ മൂന്ന് സെക്കൻഡിനുള്ളിൽ ഡിസ്‌പ്ലേയിൽ മുന്നറിയിപ്പ് തെളിയും. ഒപ്പം ഓഡിയാേ


Source link

Back to top button