test del 5 copy of del 3

‘നിങ്ങൾ പഠിച്ച സ്കൂളിൽ അണ്ണൻ ഹെഡ് മാസ്റ്റർ’; വിജയ്‌യെ വിമർശിച്ച വിശാലിനെതിരെ താരങ്ങൾ


തമിഴ്‌നാട് മന്ത്രിസഭയിൽ എഗ്‌മൂർ എംഎൽഎ രാജ്‌മോഹന് സിനിമാ വകുപ്പിന്റെ ചുമതല നൽകിയ മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നടൻ വിശാൽ രംഗത്തെത്തിയതിന് പിന്നാലെ, മുഖ്യമന്ത്രിക്ക് പിന്തുണയുമായി തമിഴ് ചലച്ചിത്ര ലോകത്തുനിന്ന് കൂടുതൽ പ്രമുഖർ രംഗത്ത്. നടന്മാരായ സിബി സത്യരാജും രാഘവ ലോറൻസുമാണ് മുഖ്യമന്ത്രി വിജയിന്റെ തീരുമാനത്തെ പൂർണമായി പിന്തുണച്ചും പുതിയ മന്ത്രിക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.‘‘നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അണ്ണൻ വിജയ്‌യുടെ തീരുമാനങ്ങളെ നമുക്കേവർക്കും ബഹുമാനിക്കാം, അതിന്റെ ഫലങ്ങൾ പുറത്തുവരുന്നതിനായി കുറച്ചു സമയം നൽകാം. ഒരാൾക്ക് സ്വയം തെളിയിക്കാൻ അവസരം നൽകുന്നതിന് മുൻപ് തന്നെ ഒരു നിഗമനത്തിൽ എത്തിച്ചേരുന്നത് ശരിയല്ല.‘‘നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സുഹൃത്തുമായ ജോസഫ് വിജയ് തികഞ്ഞ ആലോചനകൾക്കും പരിഗണനകൾക്കും ശേഷമല്ലാതെ ഈയൊരു തീരുമാനം എടുക്കുകയില്ല എന്ന് തീർച്ചയാണ്. പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുന്നതിന് പകരം, അദ്ദേഹത്തിന് അൽപ്പം സമയം നൽകാനും നമുക്ക് അദ്ദേഹത്തിന് പിന്തുണയേകാനും സാധിക്കണം. സിനിമാ കൂട്ടായ്മയുടെ ക്ഷേമത്തിനായി മന്ത്രി രാജ് മോഹൻ തന്റെ ഏറ്റവും മികച്ച പ്രവർത്തനം തന്നെ കാഴ്ചവയ്ക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.


Source link

Back to top button