NATIIONAL
അഞ്ചു വർഷം മുൻപേ ധോണി പറഞ്ഞു, അവസാന മത്സരം ഹോം ഗ്രൗണ്ടിൽ മതി; ചെപ്പോക്കിൽ രക്ഷകനായി അവതരിക്കുമോ?

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് നിർണായക പോരാട്ടത്തിനിറങ്ങുമ്പോൾ രക്ഷകനായി മഹേന്ദ്ര സിങ് ധോണി അവതരിക്കുമോ? ഇന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് കളിക്കാനിറങ്ങുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് ഇക്കാര്യം അറിയാനാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ചെന്നൈയുടെ അവസാന ഹോം മത്സരമാണ് ഇന്നത്തേത്. 44 വയസ്സുകാരനായ ധോണി പരുക്കുകാരണം സീസണിലെ ഒരു മത്സരവും കളിച്ചിരുന്നില്ല. പരുക്കു മാറി പരിശീലനം തുടങ്ങിയെങ്കിലും കഴിഞ്ഞ മത്സരങ്ങളിലും ധോണി ഇംപാക്ട് പ്ലേയറായി പോലും ഇറങ്ങിയില്ല. അടുത്ത സീസണിൽ താരം കളിക്കാൻ സാധ്യത കുറവായതിനാൽ, ഐപിഎലിൽ ചെന്നൈയിൽ ആരാധകരോട് യാത്ര പറയാനുള്ള അവസാന അവസരമാകും ഇന്നത്തേത്. അതുകൊണ്ടു തന്നെ ചെപ്പോക്കിൽ ഇംപാക്ട് പ്ലേയറായെങ്കിലും ‘തല’ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.‘‘സൺറൈസേഴ്സിനെതിരെ ധോണി കളിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എന്താണു സംഭവിക്കുന്നതെന്നു നമുക്കു നോക്കാം. ധോണി കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തെന്നാണു ഞാൻ മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ ചെന്നൈയുടെ അവസാന മത്സരങ്ങളിൽ അദ്ദേഹം കളിക്കാൻ സാധ്യതയുണ്ട്.’’– അശ്വിൻ വ്യക്തമാക്കി. ചെന്നൈയുടെ നിലവിലെ ടീം കോംബിനേഷനിൽ മാറ്റം വരുത്താൻ താൽപര്യം ഇല്ലാത്തതിനാൽ ധോണി തന്നെ സ്വയം വിട്ടുനിൽക്കുകയാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചെന്നൈയിൽ ടീമിന്റെ അവസാന ഹോം മത്സരം നടക്കുന്ന സാഹചര്യത്തിൽ ധോണി കളിക്കാനുള്ള സാധ്യത ഏറെയാണ്.
Source link

