NATIIONAL

സ്റ്റാർക്കിനെയും എൻഗി‍ഡിയെയും വെറുതെ വിട്ടില്ല, ആദ്യ പന്തിൽ തന്നെ തൂക്കി, സിക്സടിയിൽ വൈഭവിന് റെക്കോർഡ്


ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ റെക്കോർഡുകൾ ഓരോന്നായി വീഴ്ത്തുന്ന സൂര്യവംശിയുടെ വൈഭവം തുടരുന്നു. ഐപിഎലിൽ ഒരു സീസണിൽ കൂടുതൽ സിക്സുകൾ അടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വൈഭവ് സൂര്യവംശിയുടെ പേരിൽ. ഡൽഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയൽസിന്റെ ഇന്നിങ്സിലെ വെടിക്കെട്ട് ബാറ്റിങ്ങോടെ, 12 മത്സരങ്ങളിൽനിന്ന് 43 സിക്സുകളാണ് വൈഭവിന്റെ പേരിലുള്ളത്. 2024 ൽ 42 സിക്സുകളടിച്ച അഭിഷേക് ശർമയുടെ റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ആവേശപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഡൽഹി ക്യാപിറ്റൽ‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ ഡൽഹി വിജയ റൺസ് കുറിക്കുകയായിരുന്നു. നിർണായക മത്സരത്തിലെ തോൽവിയോടെ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായി. ആറാം തോൽവി വഴങ്ങിയ രാജസ്ഥാൻ 12 പോയിന്റുമായി ആറാമതാണ്. ഇനിയുള്ള രണ്ടു കളികളും ജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫിലേക്ക് സാധ്യതകൾ ബാക്കിയുണ്ട്.


Source link

Back to top button