test del 5 copy of del 3

ആഭ്യന്തരമില്ലാതെ മുഖ്യമന്ത്രി; ഇന്റലിജൻസ് മേധാവിക്ക് പണികൂടും, ആരു കാണും രഹസ്യ റിപ്പോർട്ടുകൾ?


തിരുവനന്തപുരം∙ പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടാകുമ്പോള്‍ പണി കൂടുന്നത് ഇന്റലിജന്‍സ് മേധാവിക്കാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തിരുവനന്തപുരത്തുള്ള എല്ലാ ദിവസവും രണ്ട് പേരെയും കണ്ട് റിപ്പോര്‍ട്ടുകള്‍ കൈമാറി വിവരങ്ങള്‍ അറിയിക്കേണ്ടിവരും. ഏതൊക്കെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കണം ഏതൊക്കെ കാര്യങ്ങള്‍ ആഭ്യന്തരമന്ത്രിയെ അറിയിക്കണം എന്നത് ഏറെ ‘ഇന്റലിജന്റ്’ ആയി തന്നെ വകുപ്പ് മേധാവി കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ഭരണത്തില്‍ ഏറ്റവും നിര്‍ണായകമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ദിവസവും ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിയെ അറിയിക്കാറുണ്ട്. മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ നേരിട്ടെത്തി റിപ്പോർട്ട് നല്‍കുകയും പത്തോ പതിനഞ്ചോ മിനിറ്റുകൊണ്ടോ അത് വിശദീകരിക്കുകയുമാണ് പതിവ്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഇല്ലെങ്കില്‍ ഫോണില്‍ വിളിച്ച് വിശദീകരിക്കും. മുഖ്യമന്ത്രിക്ക് പുറമേ ആഭ്യന്തര മന്ത്രി കൂടി വരുന്നതോടെ ഈ വിവരം ആര്‍ക്ക് കൈമാറുമെന്നത് അതീവ നിര്‍ണായകമാണ്.പൊലീസ് വകുപ്പിന്റെ അധികാരം ആഭ്യന്തരമന്ത്രിക്ക് തന്നെയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, വകുപ്പിലെ മാറ്റങ്ങള്‍ ഇതെല്ലാം കൈകാര്യം ചെയ്യുന്നത് ആഭ്യന്തരമന്ത്രിയാണ്. വിജിലന്‍സും ആഭ്യന്തരമന്ത്രിയുടെ കീഴിലായതിനാല്‍ അഴിമതി വിരുദ്ധ നടപടികളുടെ മേല്‍നോട്ടവും ആഭ്യന്തരമന്ത്രിക്ക് തന്നെ. നിയമസഭയില്‍ പൊലീസുമായി ഉയരുന്ന വിവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത ആഭ്യന്തരമന്ത്രിക്കായിരിക്കും. അതേസമയം, പൊലീസ് സേനയുടെ തലപ്പത്തുള്ള ഐപിഎസുകാരുടെ നിയന്ത്രണം മുഖ്യമന്ത്രിക്കായിരിക്കും.


Source link

Back to top button