test del 4 copy of del 3
കുതിരപ്പനി: ചെന്നൈയിൽ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം; പേടിയിൽ നഗരം, ലക്ഷണങ്ങൾ

ചെന്നൈ ∙ നഗരത്തിൽ ഉല്ലാസ സവാരിക്ക് ഉപയോഗിക്കുന്ന കുതിരയ്ക്കു മാരക സാംക്രമിക രോഗമായ കുതിരപ്പനി (ഗ്ലാൻഡർ) സ്ഥിരീകരിച്ചതിനെ തുടർന്നു നഗരത്തിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്. കുതിര, കഴുത, കുരങ്ങ് തുടങ്ങിയവയ്ക്കു ബാധിക്കുന്ന ബാക്ടീരിയജന്യ രോഗമായ കുതിരപ്പനി മനുഷ്യരിലേക്കും പടരാമെന്നതാണ് ആശങ്ക കൂട്ടുന്നത്. അടുത്തിടപഴകുന്നവരിൽ സ്രവാവശിഷ്ടം വഴിയാണു ബാക്ടീരിയ കടന്നു കൂടുക.കുതിരകൾക്ക് പ്രത്യേക പരിശോധന ഉല്ലാസ സവാരിക്ക് ഉപയോഗിക്കുന്ന 140 കുതിരകളാണു നഗരത്തിലുള്ളത്. ഇവയുടെ സ്രവ സാംപിൾ ശേഖരിച്ചു പരിശോധന നടത്തുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നു കുതിരകളെ എത്തിക്കുന്നതിനും അവിടങ്ങളിലേക്കു കൊണ്ടുപോകുന്നതിനും നിയന്ത്രണവും ഏർപ്പെടുത്തി. രോഗം ബാധിച്ചു ചത്ത കുതിരയോടൊപ്പം പാർപ്പിച്ചിരുന്ന മറ്റു കുതിരകളെ പ്രത്യേക നിരീക്ഷണത്തിൽ മാറ്റി പാർപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് ഐസിഎആർ നിർദേശിച്ചു. പൊലീസ് കുതിരകളും നിരീക്ഷണത്തിൽ ചെന്നൈ പൊലീസിന്റെ കുതിരപ്പട അടക്കം ചെന്നൈയിലുള്ള മറ്റു കുതിരകളെയും നിരീക്ഷിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കുന്ന കുതിരകൾ ഏറ്റവും കൂടുതൽ ഉള്ളതു മറീന ബീച്ചിലും പരിസരങ്ങളിലുമാണെന്നതും കുതിരപ്പട ഇവിടെ നിരന്തരം റോന്തു ചുറ്റുന്നതും കണക്കിലെടുത്താണിത്.
Source link


