CINEMA

‘ആ മോഹൻലാൽ ചിത്രത്തിലെ സംവിധായകനെ കാണാതായി, പേടിച്ച് ഫോണും എടുക്കുന്നില്ല’


പുതുതലമുറ സംവിധായകരുടെ സിനിമ ചെയ്യുന്ന നടനാണ് മോഹൻലാൽ. എന്നാൽ നവാഗത സംവിധായകർക്കൊപ്പം ചിത്രം ചെയ്യുമ്പോൾ ഉണ്ടായ ഒരു കാര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ദൃശ്യം 3 റിലീസിന് മുന്നോടിയായി മോഹൻലാൽ ആരാധകരുമായി എക്സ് സ്‌പേസിൽ നടത്തിയ ചർച്ചയിലാണ് ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തൽ. ആശിർവാദിന്റെ അടുത്ത സിനിമ ഏതെന്ന ചോദ്യത്തിന് ആന്റണി മറുപടി പറഞ്ഞപ്പോൾ ഒരു ആരാധകൻ പുതുമുഖ സംവിധായകരാണെങ്കിൽ തങ്ങൾ ഒന്നുകൂടി സാറ്റിസെെഫ്ഡ് ആണെന്ന് പറഞ്ഞു. ഇതിന് മറുപടിയായാണ് സമീപകാലത്ത് നടന്ന കാര്യം ആന്റണി വ്യക്തമാക്കിയത്. പുതുമുഖ സംവിധായകൻ ഓസ്റ്റിൻ ഡാൻ തോമസിനൊപ്പമായിരുന്നു മോഹൻലാലിന്റെ പുതിയ ചിത്രം.


Source link

Back to top button