NEWS

പറഞ്ഞവാക്ക് പാലിക്കണം; ടേം വ്യവസ്ഥ അം​ഗീകരിക്കില്ലെന്ന നിലപാടിൽ ‌മാണി സി കാപ്പനും അനൂപ് ജേക്കബും


തിരുവനന്തപുരം: മന്ത്രിസഭയിലെ ടേം വ്യവസ്ഥയില്‍ ‍പരസ്യമായി അതൃപ്തി അറിയിച്ച് മാണി സി കാപ്പൻ. അഞ്ച് വര്‍ഷം തന്നെ മന്ത്രി സ്ഥാനം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍. ‘വി ഡി സതീശന്‍ ഇക്കാര്യം പാലായില്‍ എത്തി പ്രസംഗിച്ചിരുന്നു. അങ്ങോട്ടുപോകുന്ന കാറില്‍ ആയിരിക്കില്ല കാപ്പന്‍ തിരികെ വരിക. കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് പറഞ്ഞത്. രമേശ് ചെന്നിത്തലയും സമാനമായി കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിരുന്നു. പറഞ്ഞ വാക്ക് പാലിക്കണം’, എന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. ടീം യുഡിഎഫ് എന്നല്ലേ പറയുന്നത്. താനും അതിന്റെ ഭാഗമല്ലേയെന്നും മാണി സി കാപ്പന്‍ ചോദിച്ചു.


Source link
NEWS

Back to top button