test del 1

വീട്ടിൽ ജമന്തിപ്പൂവുണ്ടോ? ഇനി മുഖം തിളങ്ങും എളുപ്പത്തിൽ

തിളക്കവും ആരോഗ്യമുള്ളതുമായ ചർമ്മം എല്ലാവരുടെയും സ്വപ്നമാണ്. പക്ഷെ തിരക്കേറിയ ജീവിതശൈലിയും വർദ്ധിച്ചുവരുന്ന മലിനീകരണവും അമിതമായ സൂര്യപ്രകാശവും ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുന്നു. ചർമ്മം വിളറി വെളുക്കുന്നതും പരുപരുത്തതാകുന്നതും പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. വിലകൂടിയ ബ്യൂട്ടി പാർലറുകളിലോ കൃത്രിമ ഉൽപ്പന്നങ്ങളിലോ അഭയം തേടുന്നതിന് മുൻപ് പ്രകൃതിദത്ത ചേരുവകൾ കൊണ്ട് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്ന കാര്യം പലരും മറന്നുപോകുന്നു. ചില പഴങ്ങളും പച്ചക്കറികളും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെങ്കിലും പൂക്കൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് വളരെ വിരളമാണ്. എന്നാൽ എളുപ്പത്തിലും ഫലപ്രഥവുമായി മുഖം തിളങ്ങാനും ച‌ർമ്മം സംരക്ഷിക്കാനും സഹായിക്കുന്ന ഒരു പൂവുണ്ട്. ജമന്തിപ്പൂവ്. കാഴചയിൽ ഏവരേയും ആകർഷിക്കുന്ന ജമന്തിപ്പൂവിന് ഏറെ സൗന്ദര്യ വർധക ഗുണങ്ങളുമുണ്ട്.

ജമന്തിപ്പൂക്കൾ മറ്റ് പൂക്കളേക്കാൾ വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമാണ്. അതുകൊണ്ടാണ് ജമന്തിപ്പൂക്കൾ പല സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നത്. ജമന്തിപ്പൂക്കളിൽ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു. ജമന്തിപ്പൂക്കളിൽ ഫ്ലേവനോയ്ഡുകളും ആന്ഓറിക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിച്ചു നിർത്തുന്നു. ചുളിവുകൾ, നീർക്കെട്ട്, മുഖക്കുരു, പാടുകൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ജമന്തി ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാകും. തിളക്കമാർന്ന മുഖം ലഭിക്കാനും ‌ചർമ്മം സംരക്ഷിക്കാനും വ്യത്യസ്ത രീതിയിൽ ജമന്തിപ്പൂവ് ഉപയോഗിക്കാം…

1. തിളങ്ങുന്ന ചർമ്മം ലഭിക്കാൻ

ആദ്യം കുറച്ച് ജമന്തി പൂവിതളുകൾ എടുത്ത് നന്നായി പേസ്റ്റാക്കണം. തുടർന്ന് ഈ പേസ്റ്റിലേയ്ക്ക് ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ തേനും ചേർത്ത് ഇളക്കണം. മുഖം നന്നായി കഴുകി ഈർപ്പം തുടച്ചെടുത്തതിന് ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തിൽ കഴുകണം.

2. മുഖക്കുരു കുറയ്ക്കാൻ

ജമന്തിപ്പൂവിന്റെ ഇതളുകൾ എടുത്ത് അതിൽ അല്പം റോസ് വാട്ടറും ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന് മുഖത്ത് ഈ പേസ്റ്റ് പുരട്ടണം. ഉണങ്ങിയ ശേഷം മുഖം വെള്ളത്തിൽ കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഉപയോഗിക്കണം.ഇത് ക്രമേണ മുഖക്കുരു കുറയ്ക്കും.

3. കരിവാളിപ്പ് മാറ്റാൻ

വേനൽക്കാലത്ത് സൂര്യപ്രകാശം ഏൽക്കുന്നത് മുഖക്കുരുവിനും കരിവാളിപ്പിനും കാരണമാകും. ഈ സമയം വൃത്തിയുള്ളതും തിളക്കമാ‌ർന്നതുമായ മുഖം നിലനിർത്താൻ ജമന്തിപ്പൂവിനെ നന്നായി പേസ്റ്റാക്കി അതിലേയ്ക്ക് അല്പം കടലപ്പൊടിയും പാലും ചേർത്ത് മുഖത്ത് പുരട്ടിയാൽ മതി. ആഴ്ചയിൽ രണ്ടുതവണ ഈ പായ്ക്ക് പുരട്ടിയാൽ നിങ്ങളുടെ മുഖത്തെ കറിപ്പ് ക്രമേണ കുറയുന്നതിനും തിളക്കമാർന്ന ചർമ്മം നിലനിർത്തുന്നതിനും സഹായിക്കും.

എന്നാൽ ജമന്തിപ്പൂവ് എല്ലാതരം ചർമ്മത്തിനും യോജിക്കുന്നതല്ല. അതിനാൽ ആദ്യം നിങ്ങളുടെ കൈയിൽ പുരട്ടി മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മുഖത്ത് പുരട്ടുക. സെൻസിറ്റീവ് ചർമ്മമുള്ളവർ നിർബന്ധമായും പാച്ച് ടെസ്റ്റ് നടത്തണം. കൂടാതെ മുഖം വൃത്തിയായി സൂക്ഷിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു.


Source link

Back to top button