test del 5 copy of del 3
ഹോട്ടലുകളിൽ ജോലിക്കാരെ കണ്ടെത്തുന്നത് ‘വാട്സാപ് ലേലത്തിലൂടെ’; തുക ഉയർന്നതോടെ മാവ് തയാറാക്കിവച്ച ശേഷം മുങ്ങിയവരും

പത്തനംതിട്ട ∙ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ നാട്ടിലേക്കു പോയ അതിഥിത്തൊഴിലാളികൾ തിരിച്ചെത്താത്തതു കാരണം തൊഴിൽ മേഖലകളിൽ പ്രതിസന്ധി. ജില്ലയിൽ നിർമാണ മേഖല മുതൽ തട്ടുകടക വരെ ജോലിക്ക് ആളില്ലെന്ന സ്ഥിതിയാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിയുന്നതോടെ ഇവർ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഫലപ്രഖ്യാപനവും മന്ത്രിസഭാ രൂപീകരണവും കഴിഞ്ഞിട്ടും ‘ഭായി’മാർ മടങ്ങിവരാത്തതിന്റെ ആശങ്കയിലാണു തൊഴിൽ ഉടമകൾ.കാർഷിക മേഖലയിൽ പണിയെടുക്കാനും ആളെ കിട്ടാനില്ല. പാടശേഖരങ്ങളിൽ കള പറിക്കൽ, മരുന്നു തളിക്കൽ എന്നിവ മുടങ്ങി. കരക്കൃഷികളിൽ കപ്പ, വാഴ, ചേന, ചേമ്പ് തുടങ്ങിയവയ്ക്കു വളം ഇടുന്ന സമയമാണ്. ഇതിനും പണിക്കാരെ കിട്ടാനില്ല. ഇറച്ചിക്കോഴി, മീൻ വിൽപന കേന്ദ്രങ്ങളിലും അതിഥിത്തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോൾ കടയുടമകൾ തന്നെ തൊഴിലാളിയാകേണ്ടി വരുന്നു.വലിഞ്ഞിഴഞ്ഞ് വയറപ്പുഴ പാലംപണി പന്തളം ∙ അച്ചൻകോവിലാറിനു കുറുകെ പന്തളം നഗരസഭ, കുളനട പഞ്ചായത്ത് എന്നിവയെ ബന്ധിപ്പിച്ചു നിർമാണം തുടങ്ങിയ വയറപ്പുഴ പാലംപണി തൊഴിലാളികളുടെ ക്ഷാമംമൂലം നിലച്ചിട്ട് ഒരു മാസം. കുളനട, പന്തളം കരകളിലെ ഞെട്ടൂർ, വയറപ്പുഴ കടവുകൾ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം തുടങ്ങിയത് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു. തൂണുകളുടെ നിർമാണമടക്കം പൂർത്തിയായതാണ്. ഒരു വർഷത്തിനുള്ളിൽ പാലം സഞ്ചാരയോഗ്യമാകുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ.
Source link


