test del 5 copy of del 3
9300 രൂപ നിക്ഷേപം ആറു വർഷം കൊണ്ട് 1.07 കോടിയായി; ഇത് ബിഎസ്ഇ മാജിക്

2020ൽ വെറും 9300 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് 1.05 കോടി രൂപയുടെ സമ്പത്ത് കൈവശം ഉണ്ടാകുമായിരുന്നു. ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇ ലിമിറ്റഡിന്റെ ഓഹരികളാണ് നിക്ഷേപകന് ചുരുങ്ങിയ കാലം കൊണ്ട് മിന്നും നേട്ടം നൽകിയത്. 2020 മാർച്ചിൽ ഓഹരി വില 31 രൂപ വരെ താണിരുന്നു. അന്ന് 300 ഓഹരികൾ വാങ്ങാൻ വേണ്ടിയിരുന്നത് 9300 രൂപ. വെള്ളിയാഴ്ചത്തെ ക്ലോസിങ് പ്രകാരം ബിഎസ്ഇ ഓഹരിവില ഒന്നിന് 3996.90 രൂപ. അതോടെ മൊത്തം നിക്ഷേപത്തിന്റെ മൂല്യം 1,07,91,630 രൂപയായി (2700x 3996.90) ഉയർന്നു. 2017ൽ ഓഹരിയൊന്നിന് 806 രൂപ ഇഷ്യു പ്രൈസിൽ (ഐപിഒയിലെ വില) എത്തിയ ബിഎസ്ഇ ഫെബ്രുവരി മൂന്നിന് ലിസ്റ്റ് ചെയ്തത് 1085 രൂപയ്ക്കായിരുന്നു.
Source link


