test del 4 copy of del 3

അയ്യപ്പ സംഗമം നടത്താൻ പാടില്ലായിരുന്നു, പത്മകുമാറിനെതിരെ എന്ത് നടപടി? സിപിഎമ്മിൽ വിമർശനം


പത്തനംതിട്ട∙ ആഗോള അയ്യപ്പ സംഗമം ഇടതു സർക്കാർ നടത്താൻ പാടില്ലായിരുന്നുവെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനം. അയ്യപ്പ സംഗമം യുഡിഎഫ് രാഷ്ട്രീയ ചർച്ചയാക്കി. അവർക്കതു ഗുണകരമായി. സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിനെതിരെ എന്ത് നടപടി എടുത്തെന്നും അംഗങ്ങൾ ചോദിച്ചു. ശബരിമലയുടെ പ്രസക്തി ലോകമൊട്ടുക്ക് എത്തിക്കുന്നതിനും തീർഥാടകരുടെ ആവശ്യങ്ങൾ നേരിട്ടു കേട്ട് വികസന പദ്ധതികൾക്കും തിരക്കു നിയന്ത്രണത്തിനും രൂപം നൽകുന്നതിനുമാണ് 2025 സെപ്റ്റംബർ 21ന് പമ്പയിൽ അയ്യപ്പ സംഗമം നടന്നത്. പിന്നാലെ സ്വര്‍ണക്കൊള്ള വിവാദം ഉയർന്നതോടെ പാർട്ടിയും സർക്കാരും പ്രതിരോധത്തിലായി.മത്സരിക്കാൻ പിണറായി ഉൾപ്പെടെ ചിലർക്ക് ഇളവു നൽകുകയും മറ്റുള്ളവരെ ടേം വ്യവസ്ഥ പറഞ്ഞു ഒഴിവാക്കുകയും ചെയ്തതിനെതിരെയാണു ജി.സുധാകരനെപ്പോലുള്ളവർ പ്രതികരിച്ചത്. ജനങ്ങളും അതു ശരിവച്ചു. സുധാകരൻ അടക്കമുള്ളവരുടെ പ്രതിഷേധം ചർച്ച ചെയ്തു പരിഹരിക്കുന്നതിനു പകരം ധാർഷ്ട്യം കാണിക്കുകയായിരുന്നു. തുടർഭരണം വന്നതോടെ നേതാക്കൾക്കു സ്വാർഥ താൽപര്യങ്ങളായെന്നും പറഞ്ഞു.


Source link

Back to top button