test del 5 copy of del 3

ക്ലെയിം വൈകി, എങ്കിലും നഷ്ടപരിഹാരം കിട്ടും: 5 ലക്ഷം നൽകണമെന്ന് എസ്ബിഐയോട് കമ്മിഷൻ


നാഗ്പൂർ∙ ഭർത്താവിന്റെ മരണത്തെത്തുടർന്ന് ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കാൻ 6 വർഷം വൈകിയെങ്കിലും വിധവയ്ക്ക് 5 ലക്ഷം രൂപ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) നാഗ്പുർ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. പെട്ടെന്നുള്ള വിയോഗത്തിന്റെ മാനസിക ആഘാതത്തിൽനിന്നു കരകയറാൻ സമയമെടുക്കുന്നതു സ്വാഭാവികമാണെന്നും 90 ദിവസത്തെ ക്ലെയിം കാലാവധി പറഞ്ഞ് ബാങ്കിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ലെന്നും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ (അഡീഷനൽ) വ്യക്തമാക്കി. നാഗ്പൂർ ട്രൈ ജംക്‌ഷൻ കന്റോൺമെന്റ് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്ന ഭർത്താവ് 2013 സെപ്റ്റംബറിൽ വാഹനാപകടത്തിൽ മരിച്ചു. ഡെബിറ്റ് കാർഡ് ഉടമകൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന വിവരം ബാങ്ക് തന്നെയോ ഭർത്താവിനെയോ അറിയിച്ചിരുന്നില്ലെന്നു ഭാര്യ പരാതിയിൽ പറഞ്ഞു. മാനസിക ആഘാതത്തിൽനിന്നു കരകയറിയശേഷം 2019 മാർച്ച് 26നാണ് ഇവർ ക്ലെയിമിനായി ബാങ്കിനെ സമീപിച്ചത്. രേഖകൾ നൽകിയിട്ടും ബാങ്ക് തീരുമാനമെടുക്കാതെ വന്നതോടെയാണ് കമ്മിഷനെ സമീപിച്ചത്.കമ്മിഷൻ കണ്ടെത്തിയത്


Source link

Back to top button