test del 5 copy of del 3

അനീന വാക്കുപാലിച്ചു; ഇരുകാലുകളും മുറിച്ചുമാറ്റി കിടപ്പിലായ അച്ഛന് എ പ്ലസ് തലപ്പൊക്കം


ചേർത്തല ∙ ഇരുകാലുകളും മുറിച്ചുമാറ്റി കിടപ്പിലായ അച്ഛന് മകൾ നൽകിയ അഭിമാനത്തിന്റെ തലപ്പൊക്കമായി എസ്എസ്എൽസി ഫലം. ചേർത്തല നഗരസഭയിലെ കുറുപ്പംകുളങ്ങര ചേപ്പിലപൊഴിയിലെ രഞ്ജിത്തിന്റെ മകൾ അനീന എസ്എസ്എൽസി പരീക്ഷയിൽ  എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത് പ്രതിസന്ധികളുടെ കടമ്പകൾ കടന്നാണ്. ബസ് ഡ്രൈവറായിരുന്ന രഞ്ജിത്തിന് 4 വർഷം മുൻപാണ് ജോലിക്കിടെ പക്ഷാഘാതമുണ്ടായത്. തുടർന്നുള്ള ചികിത്സയ്ക്കിടെ പ്രമേഹം കൂടിയതോടെ ഇരുകാലുകളും മുട്ടിനു മുകളിൽ മുറിച്ചുമാറ്റി. ഇതോടെ രഞ്ജിത്തിന്റെ ലോകം നാല് ചുവരുകൾക്കുള്ളിലൊതുങ്ങി.  സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മകൾ ആഗ്രഹിക്കുന്നതുപോലെ  തുടർപഠനം സാധ്യമാക്കണമെന്നാണ് രഞ്ജിത്തിന്റെ ആഗ്രഹം. അനീനയുടെ സഹോദരി അനീര ഡിഗ്രി പഠനം പൂർത്തിയാക്കി. ഉന്നത വിജയം നേടിയ അനീനയെ അഭിനന്ദിക്കാൻ വാർഡ് കൗൺസിലർ ബി. ഭാസി ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയിരുയിരുന്നു.


Source link

Back to top button